Categories: KeralaPolitics

63 കൊല്ലങ്ങൾ യുഡിഎഫിനെയും എൽഡിഎഫിനെയും സഹിച്ചു; ഇപ്പോൾ അവർ പരസ്പരം അഴിമതിയുടെയും കള്ളക്കടത്തിന്റെയും വിഴുപ്പലക്കുന്നു; ഏതൊരു വോട്ടറും ഇപ്പോൾ ആഗ്രഹിക്കുന്നത് എൻഡിഎ ഭരണം; പ്രൊ എൻഎ ഹമീദ്

കേരളത്തിലെ യുഡിഎഫ്-എൽഡിഎഫ് സർക്കാരുകളുടെ മാറി മാറിയുള്ള ഭരണത്തിൽ പ്രതികരണവുമായി പ്രമുഖ പണ്ഡിതനും , അധ്യാപകനുമായ പ്രൊ. എൻ എ ഹമീദ് രം​ഗത്ത്. ”കഴിഞ്ഞ 63 കൊല്ലക്കാലമായി കേരളത്തിൽ കോൺഗ്രസ്സിന്റെയും മാർക്സിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിലുള്ള മുന്നണികൾ മാറി മാറി ഭരിക്കുന്നു. യുഡിഎഫ് ന്റെയും എൽഡിഎഫ് ന്റെയും ഗുണദോഷങ്ങൾ നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു. ഇപ്പോൾ ഇവർ അന്യോന്യം വിഴുപ്പലക്കുന്നതും നാം കാണുന്നു. ആറു പതിറ്റാണ്ടു കാലത്തെ ശ്രദ്ധിക്കപ്പെടാതെ പോയ അഴിമതി , സ്വജനപക്ഷപാത സംഭവങ്ങളും ഏറെയുണ്ട്. കനകവും കാമിനിയും പീഡന, കൊലപാതക, കോഴ സംഭവങ്ങളും കാരണം ഇവരുടെ ജനസമ്മതി കുറയുവാനല്ല കൂടുവാനാണ് സാദ്ധ്യത”യെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏതൊരു വോട്ടറും ഇപ്പോൾ ആഗ്രഹിക്കുന്നത് എൻഡിഎ ഭരണമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ 63 കൊല്ലക്കാലമായി കേരളത്തിൽ കോൺഗ്രസ്സിന്റെയും മാർക്സിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിലുള്ള മുന്നണികൾ മാറി മാറി ഭരിക്കുന്നു. LDF ന്റെയും UDF ന്റെയും ഗുണദോഷങ്ങൾ നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു.
ഇപ്പോൾ ഇവർ അന്യോന്യം വിഴുപ്പലക്കുന്നതും നാം കാണുന്നു. ആറു പതിറ്റാണ്ടു കാലത്തെ ശ്രദ്ധിക്കപ്പെടാതെ പോയ അഴിമതി , സ്വജനപക്ഷപാത സംഭവങ്ങളും ഏറെയുണ്ട്. കനകവും കാമിനിയും പീഡന, കൊലപാതക, കോഴ സംഭവങ്ങളും കാരണം ഇവരുടെ ജനസമ്മതി കുറയുവാനല്ല കൂടുവാനാണ് സാദ്ധ്യത.
ബീഹാറിലെ പോലെ, വൻ കാലിത്തീറ്റ കംഭകോണത്തിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന നേതാവിന്റെ മകനും പാർട്ടിയും ഏറ്റവുമധികം സീറ്റുകൾ നേടിയിരിക്കുന്നു.
അഴിമതി കൊണ്ട് കോടികൾ ഉണ്ടാക്കി പാർട്ടിയെ സമ്പന്നമാക്കിയാണ് നേതാക്കൾ കഴിവു തെളിയിക്കുന്നത്.
എന്തായാലും നീണ്ട
63 കൊല്ലങ്ങൾ LDF നെയും UDF നെയും സഹിച്ചു. ഇനി ഒരഞ്ചു കൊല്ലമെങ്കിലും NDA കേരളം ഭരിച്ചു കാണാൻ ഏതു വോട്ടറും ആഗ്രഹിച്ചു പോവുക സ്വാഭാവികം മാത്രം.

admin

Recent Posts

പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം ? സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ…

20 mins ago

ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇ യ്ക്ക് കൈയ്യേറ്റം !ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…

1 hour ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

2 hours ago

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…

2 hours ago