Former Indian diplomat TP Srinivasan was speaking at the inauguration of the Global Ayyappa Bhakta Sangam at the Ayyappa Satra venue in Ranni.
റാന്നി: രാജ്യാന്തര തലത്തിലുൾപ്പടെ സ്വാമി അയ്യപ്പ വോളന്റീയർസ് ഗ്രൂപ്പ് ആരംഭിക്കുമെന്ന് മുൻ ഇന്ത്യൻ നയതന്ത്ര പ്രധിനിധി ടി പി ശ്രീനിവാസൻ പറഞ്ഞു . റാന്നിയിൽ നടക്കുന്ന അയ്യപ്പ സത്ര വേദിയിൽ ആഗോള അയ്യപ്പ ഭക്ത സംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ ധർമ്മ പ്രചരണം ലോക സമാധാനത്തിനുള്ള പ്രധാന വഴിയാണ്. സ്വാമി അയ്യപ്പ വോളന്റിയേഴ്‌സ് ഗ്രൂപ്പ് എന്ന ആശയം നടപ്പാക്കാൻ മുൻകൈയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി .
ഇന്ത്യയെ എല്ലാവരും ബഹുമാനിക്കുന്നത് മൃദുവായ ശക്തി ആയതുകൊണ്ടാണ്. ഇന്ത്യ മൃദുവാണ് പക്ഷെ വളരെ ശക്തമാണ്. ഇന്ത്യൻ ആണവായുധ പദ്ധതി നടക്കാതിരിക്കാൻ ഹോമി ജെ ഭാഭയെ വെടി വച്ചിടുകയായിരുന്നെന്നാണ് പലരും ഇന്നും വിശ്വസിക്കുന്നത്. ഇന്ത്യ ശക്തിയായി വളരുന്നതിൽ പല രാജ്യങ്ങൾക്കും താത്പര്യമില്ല. ഇന്ത്യ ആറ്റമിക് ശക്തി ആയതിനു ശേഷമാണ് ന്യൂ യോർക്ക് ടൈംസിന്റെ മുഖ പേജിൽ നിറയെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചിത്രങ്ങൾ ഉൾപ്പടെ വാർത്തകൾ അച്ചടിച്ചത്. അശോകനും ബുദ്ധനും ഉള്ള ഇന്ത്യക്കെന്തിനാണ് ആണു ബോംബ് എന്നാണു വിദേശികൾ ചോദിച്ചത്. ചൈനയും പാകിസ്ഥാനും അതിർത്തി പങ്കിടുന്ന ഇന്ത്യക്ക് അണു ബോംബ് എന്നത് ഒരു ആവശ്യമാണെന്ന രീതിയിൽ നിലപാടെടുത്തപ്പോഴാണ് ഇന്ത്യ ആഗോള ശ്രദ്ധയിലേക്ക് വന്നത്.
ശബരിമല ആഗോള ടൂറിസം കേന്ദ്രം എന്നനിലയിലേക്ക് വളരണം. അഡ്വഞ്ചർ ആത്യാത്മിക ടൂറിസം പ്രോത്സാഹിപ്പിക്കണം. ശബരിമലയിൽ എത്തിച്ചേരൽ ദുഷ്കരമാണെന്നത് പോലും ആ മേഖലയിലെ സാധ്യതകൾ അനന്തമാക്കുന്നതാണ്. കേരളത്തിന്റെ വന്യ സൗന്ദര്യം മുഴുവൻ ദർശിക്കാൻ ശബരിമല യാത്രയോളം മികച്ച മറ്റൊരു യാത്രയില്ല. ബ്രഹ്‌മചര്യത്തിന്റെ മഹത്വവും കൂടി ചേരുമ്പോൾ ശബരിമല വ്രതവും തീർഥാടനവും ലോകത്തു മറ്റേതൊരു തീർഥാടനത്തെക്കാൾ പരമപ്രധാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ, എം ഗോപാൽ, ഉത്തംകുമാർ മുംബൈ, ദാമോദരൻ പിള്ള, ഗോപാൽ ജി, സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാല പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ സംസാരിച്ചു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…