ഓണ്‍ലൈന്‍ പഠനത്തിനായി മാതാപിതാക്കളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 17 കാരന്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ച് നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന്‍ ഉപയോഗിച്ചത്.
ആര്‍ട്ടിലറി, ടൂര്‍ണമെന്റുകള്‍ പാസാകല്‍, വെര്‍ച്വല്‍ അമ്യൂണിഷന്‍ അടക്കമുള്ള ഇന്‍ ആപ് ഐറ്റംസിനായാണ് ഇത്രയും തുക വിനിയോഗിച്ചത്. പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയിരുന്ന തുകയാണ് ഇത്തരത്തില്‍ പബ്ജി കളിക്കുന്നതിനായി കുട്ടി ഉപയോഗിച്ചത്. അമ്മയുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലുണ്ടായിരുന്ന പണവും കുട്ടി പബ്ജി കളിച്ച് തീര്‍ത്തു.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാര്‍ത്ഥി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പഠിക്കുന്നതിന് പകരം പബ്ജി കളിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേര്‍ഡ് അടക്കം മാതാപിതാക്കള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. ഈ വിവരം അറിയാമായിരുന്ന വിദ്യാര്‍ത്ഥി ഒരു മാസം കൊണ്ടാണ് 16 ലക്ഷം രൂപ പബ്ജി മൊബൈല്‍ ഐറ്റംസ് വാങ്ങുന്നതിനായി ഉപയോഗിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…