Categories: Kerala

സി.പി.എമ്മിനെതിരെ വിമർശനവുമായി നവോത്ഥാന സമിതി: വിശ്വാസവും നവോത്ഥാനവും ഒന്നിച്ച് കൊണ്ടുപോകാനാകില്ല

തിരുവനന്തപുരം: വിശ്വാസികൾക്കൊപ്പമെന്ന സി.പി.എം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് നവോത്ഥാന സമിതി കൺവീനർ പുന്നല ശ്രീകുമാർ. ഈ നിലപാട് സമിതിയുടെ തുടർ പ്രവർത്തനം ആശങ്കയിലാക്കുന്നു എന്നും വിശ്വാസവും നവോത്ഥാനവും ഒരുമിച്ച് പോകാനാകില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിലപാടിൽ വ്യക്തത വരുത്തേണ്ടതാണെന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി.

പാർട്ടിയുടെ ഈ നിലപാട് നവോത്ഥാന സമിതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുകയാണ് പാർട്ടിയെന്നും വിശ്വാസികളെ കൂടെ നിർത്താൻ ഉള്ള സർക്കാരിന്‍റെ വ്യഗ്രത നവോത്ഥാന മൂല്യങ്ങളിൽ വിശ്വസിക്കുന്ന പ്ലാറ്റ്ഫോമുകൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പുന്നല ശ്രീകുമാറിന്‍റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായതാണെന്ന് സി.പി.എം പ്രതികരിച്ചു. സർക്കാർ വിശ്വാസികൾക്ക് എതിരല്ലെന്നും വിശ്വാസികളെന്ന പേരിൽ ശബരിമലയിൽ അക്രമം ഉണ്ടാക്കാൻ വരുന്നവർക്കെതിരെ ആണ് പാർട്ടിയെന്നും വിശ്വാസികൾക്ക് സംരക്ഷണം നൽകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് പാർട്ടിയുടേയും സർക്കാരിന്റെയും കടമയെന്നും അതിന് വേണ്ടിയാണ് നവോത്ഥാന സമിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Anandhu Ajitha

Recent Posts

പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ!!വിവരം ചോർന്നതോടെ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…

5 hours ago

ദില്ലി സ്ഫോടനക്കേസ്; പ്രതിയുമായി കശ്മീരിലെ വനമേഖലയിൽ എൻഐഎ തെളിവെടുപ്പ്; അന്വേഷണം ഊർജ്ജിതം

ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…

5 hours ago

പിതൃസ്വത്ത് തട്ടിയെടുത്ത് ഭൂമാഫിയ !! പെരുവഴിയിലായ മുൻ സൈനികന്റെ കുടുംബത്തിന് ഒടുവിൽ നീതി; യോഗി സർക്കാരിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…

6 hours ago

പുതുവത്സര മധുരം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി കാമുകിയുടെ കൊടും ചതി !!കാമുകൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ; വധശ്രമത്തിന് കേസ്; ഒളിവിൽ പോയ യുവതിയ്ക്കായി തെരച്ചിൽ

മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…

7 hours ago

മരണമൊഴിയിൽ ലൈംഗികാരോപണം; ധർമ്മശാലയിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രൊഫസർക്കും 3 വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്

ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…

7 hours ago