Kerala

പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്ര നട വരുന്ന തിങ്കളാഴ്ച തുറക്കും ; നിറപുത്തരി അടക്കമുള്ള സവിശേഷ ചടങ്ങുകൾ ; ഭക്തർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും സജ്ജം

തിരുവനന്തപുരം : വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ പൗർണ്ണമി ദിനമായ വരുന്ന തിങ്കളാഴ്ച നട തുറക്കും. പുലർച്ചെ നാലര മണി മുതൽ രാത്രി 10:30 മണി വരെ നട തുറന്നിരിക്കും. രാവിലെ നിറപുത്തരി ചടങ്ങും ഉണ്ടായിരിക്കും.

യാഗശാലയിൽ രാവിലെ 9 മണിക്ക് മൃത്യുഞ്ജയ ഹോമം, 11 മണിക്ക് ലക്ഷ്മി കുബേര പൂജ എന്നിവ ഉണ്ടാകും. ശ്രീകോവിലിൽ 12:30ക്ക് കലശാഭിഷേകം. ശനീശ്വര ഭഗവാന് ശനിദോഷശാന്തി പൂജ രാവിലെ മുതൽ രാത്രി വരെ ചെയ്യുന്നതാണ്.

12 മണി മുതൽ 1:30 വരെ കൊഞ്ചിറവിള സനാതന മ്യൂസിക് അക്കാഡമി അവതരിപ്പിക്കുന്ന നൃത്താഞ്ജലി.4 മുതൽ 6 വരെ തിരുവനന്തപുരം സ്വരമാലികയുടെ ഭക്തിഗാനമേള. 6 മുതൽ 6.30 വരെ ശാസ്തമംഗലം രുദ്രതാളം കലാസമിതിയിലെ വൃന്ദ ജെ നായർ അവതരിപ്പിക്കുന്ന കുച്ചുപ്പുടി. 6.45 മുതൽ 7.15 വരെ വിഷ്ണുപ്രിയ അനിൽകുമാർ അവതരിപ്പിക്കുന്ന ഭരതനാട്യം. 7.15 മുതൽ 8 15 വരെ നാട്യദർപ്പണയുടെ നൃത്തനൃത്യങ്ങൾ. 8.15 മുതൽ 9.30 വരെ മണമ്പൂർ തോപ്പുവിള ശ്രീരാഗം കലാസമിതിയുടെ കൈകൊട്ടിക്കളി.

പൗർണ്ണമിക്കാവിൽ റിപ്പോർട്ട് ചെയ്യാൻ വരുന്ന മാദ്ധ്യമപ്രവർത്തകർക്കായുള്ള മീഡിയാ റൂമിന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് മഠാധിപതി സിൻഹാ ഗായത്രി നിർവഹിക്കും.രാവിലെ മുതൽ പൗർണ്ണമിക്കാവിലെ ഭക്തർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

7 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

11 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

11 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago