box office allu arjun movie pushpa hindi version cross 100 crore in box office
തെന്നിന്ത്യൻ സിനിമ ആരാധകരുടെ മനം കവർന്ന ‘പുഷ്പ’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ പുഷ്പരാജ് എന്ന നായകനായി അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ മാസ് വില്ലന്‍ റോളില്‍ ഫഹദ് ഫാസില്‍ ആയിരുന്നു വേഷമിട്ടത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.
എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഫഹദിന് പകരം ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ എത്തുന്നു എന്ന അഭ്യൂഹങ്ങളാണിപ്പോൾ പ്രചരിക്കുന്നത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് പുഷ്പയുടെ നിര്‍മ്മാതാവ് നവീന്‍ യേര്‍നേനി.
പുഷ്പ രണ്ടാം ഭാഗത്തില്‍ അര്‍ജുന്‍ കപൂര്‍ ഇല്ലെന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്. ഫഹദ് തന്നെയാണ് ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രമായെത്തുക എന്നും നവീന്‍ യേര്‍നേനി വ്യക്തമാക്കി. ഈ മാസം 20നും 30നും ഇടയില്‍ പുഷ്പ 2വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും നിര്‍മ്മാതാവ് അഭിമുഖത്തില്‍ വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണം പശ്ചിമ ബംഗാളിലെ ബങ്കുരയിലെ ഗ്രാമീണ മേഖലയിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയിലെ സുപ്രധാന രംഗങ്ങള്‍ അടങ്ങുന്ന ഷെഡ്യൂളായിരിക്കുമിത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…