ദില്ലി: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധുവിന് സ്വിസ് ഓപ്പൺ കിരീടം ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ച് ഭാരതപ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യുവത്വത്തിന് പ്രചോദനമായ കായികതാരത്തെ പ്രശംസിച്ച പ്രധാനമന്ത്രി ഭാവിയിലെ മത്സരങ്ങൾക്കും സിന്ധുവിന് ആശംസകൾ നേർന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്.
‘2022ലെ സ്വിസ് ഓപ്പൺ നേടിയ പിവി സിന്ധുവിന് അഭിനന്ദനങ്ങൾ. അവളുടെ നേട്ടങ്ങൾ ഇന്ത്യയിലെ യുവതയെ പ്രചോദിപ്പിക്കുന്നു. ഭാവിയിൽ വരാനിരിക്കുന്ന അവളുടെ പരിശ്രമങ്ങൾക്ക് ആശംസകൾ നേരുകയാണ്’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പിവി സിന്ധുവിന്റെ ഈ സീസണിലെ രണ്ടാമത്തെ വനിതാ സിംഗിൾസ് കിരീടമാണിത്. തായ്‌ലാൻഡിന്റെ ബുസാനൻ ഒങ്ബാംരംഗ്ഫാനെതിരെ അനായാസമായാണ് സിന്ധു വിജയം കരസ്ഥമാക്കിയത്. വനിതാ സിംഗിൾസ് ഫൈനലിൽ 21-16, 21-8 എന്നിങ്ങനെയായിരുന്നു സ്‌കോർ. 49 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു.അതേസമയം സ്വിസ് ഓപ്പൺ കിരീടം ആദ്യമായാണ് സിന്ധു നേടുന്നത്. കഴിഞ്ഞ തവണ ഫൈനലിലെത്തി പരാജയം നേരിട്ടിരുന്നു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…