ക്വീനി ഹലേഗ്വ
ഇന്ന് നിര്യാതയായ കൊച്ചിയിലെ അവസാനത്തെ ജൂത സ്ത്രീയും കാലയവനികയ്ക്കുളിൽ മറഞ്ഞു. ഇന്ന് അന്തരിച്ച ക്വീനി കോഡർ ഹലേഗ്വ കേരളത്തിലെ ജൂത ജനതയുടെ ചരിത്രത്തിൽ കൊത്തിവയ്ക്കപ്പെട്ട പേരാണ്. ഒരു നൂറ്റാണ്ട് മുമ്പ് കൊച്ചിയിലെ ഏറ്റവും സമ്പന്നകുടുംബമായിരുന്നു കോഡർ കുടുംബം. അവിടെ സാട്ടു കോഡറിന്റെയും ഗ്ളാഡിസിന്റെയും മകളായിരുന്നു ക്വീനി. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളുടെ ഏജന്റുമാരും കേരളത്തിലെ ആദ്യവൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു സാട്ടു കോഡർ. എറണാകുളത്തെ അതി പ്രശസ്ത സീലോർഡ് ഹോട്ടൽ കോഡർ നിർമ്മിച്ചത് അദ്ദേഹമാണ്.
ചേർത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുക്കളായിരുന്ന ഹലേഗ്വ കുടുംബത്തിലെ സാമുവൽ ഹലേഗ്വയേയാണ് ക്വീനി വിവാഹം കഴിച്ചത്. ശേഷം ഏറെക്കാലം ചേർത്തല വെട്ടക്കൽ ഭർത്താവിനൊപ്പമായിരുന്നു താമസം. എസ്.കോഡർ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു ഇവർ. കോഡറുടെ മരണശേഷം ബിസിനസ് ക്ഷയിച്ചു. ക്വീനി പിന്നീട് കൊച്ചിയിലെ പ്രശസ്തമായ കോഡർ കുടുംബവീടായ കോഡർ ഹൗസിലേക്ക് താമസം മാറിയെങ്കിലും പിന്നീട് കോഡർ ഹൗസ് വിറ്റു.
2009ൽ സാമുവൽ ഹലേഗ്വ മരിക്കും വരെ എല്ലാ വർഷവും ഇസ്രയേലിലേക്കും അമേരിക്കയിലേക്കും ഇരുവരും യാത്ര നടത്താറുണ്ടായിരുന്നു.
ഒപ്പമുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇസ്രായേലിലേക്ക് മടങ്ങിയപ്പോഴും കൊച്ചിയോട് വിടപറയാൻ ക്വീനി തയ്യാറായില്ല. തന്റെ പൂർവ്വികരുടെ മണ്ണ് ഇതാണെന്നായിരുന്നു അവരുടെ നിലപാട്. ഭർത്താവ് സാമുവേലിന്റെ കല്ലറയ്ക്കരികിൽ അന്തിയുറങ്ങണമെന്നായിരുന്നു അവരുടെ ആഗ്രഹം.
ഇനി കൊച്ചിയിൽ അവശേഷിക്കുന്ന ഏകപരദേശി ജൂതനാണ് 65 കാരനായ കീത്ത് ഹലേഗ്വ. സിനഗോഗിന് സമീപമാണ് കീത്തിന്റെ താമസം. ആവശ്യത്തിന് ജൂതപങ്കാളിത്തം ഇല്ലാത്തതിനാൽ ചരിത്രപ്രാധാന്യമുള്ള കൊച്ചിയിലെ ജൂത സിനഗോഗിൽ പ്രാർത്ഥനാ ചടങ്ങുകൾ മുടങ്ങിയിട്ട് വർഷങ്ങളായി.
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…