ദില്ലി : മതഗ്രന്ഥങ്ങൾ പാരായണം ചെയ്യേണ്ടത് വീടുകളിലാണെന്നും സർവകലാശാലകളിലല്ലെന്നും ചരിത്രകാരൻ ഇർഫാൻ ഹബീബ്. ഖുറാൻ പാരായണം തടഞ്ഞെന്നാരോപിച്ച് ധാക്ക സർവകലാശാലയിലെ ഡീൻ പ്രൊഫസർ അബ്ദുൾ ബഷീറിനെ കൊണ്ട് ഇസ്ലാമിസ്റ്റുകൾ രാജി വയ്പ്പിച്ചിരുന്നു. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് പങ്ക് വച്ചാണ് ഇർഫാൻ ഹബീബിന്റെ പ്രതികരണം.
ധാക്ക സർവ്വകലാശാലയിലെ ഡീനായിരുന്ന ഡീൻ പ്രൊഫസർ അബ്ദുൾ ബഷീർ വിദ്യാർത്ഥികളെ പരസ്യമായി ഖുറാൻ പാരായണം ചെയ്യാൻ അനുവദിച്ചിരുന്നില്ല. ഇന്ന് വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ ഓഫീസിൽ ഖുറാൻ പാരായണം ചെയ്യുകയും രാജിവെക്കാൻ നിർബന്ധിക്കുകയും ചെയ്തു. കാവ്യനീതി! എന്നാണ് ഇസ്ലാമിസ്റ്റുകളുടെ വീഡീയോയ്‌ക്കൊപ്പം വന്ന കുറിപ്പ്. ഇതിന് മറുപടിയായി എന്തിന് ഏതെങ്കിലും സർവകലാശാലയിൽ മതഗ്രന്ഥത്തിന്റെ പാരായണം നടത്തണം ? വീട്ടിൽ പാരായണം ചെയ്യുക, ഒരു സർവകലാശാലയിൽ നിങ്ങൾ ചെയ്യേണ്ടത് വന്ന് ചെയ്യേണ്ടത് പഠിക്കുക എന്നതാണെന്നാണ് ഇർഫാൻ ഹബീബ് കുറിച്ചത്.
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…