വയനാട്: വയനാട് മണ്ഡലത്തിൽ മന്ത്രി ജി സുധാകരൻ ഉദ്ഘാടകനാകുന്ന റോഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാനില്ലെന്ന് രാഹുൽ ഗാന്ധി എംപി. ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ വയനാട് എംഎൽഎ ജോർജ് എം തോമസിന് കത്തയച്ചു. അഗസ്ത്യൻമുനി-കുന്ദമംഗലം റോഡിന്‍റെയും നവീകരിച്ച വയനാട് ചുരത്തിന്‍റെയും ഉദ്ഘാടനത്തിന് എംഎൽഎ വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ രാഹുല്‍ അസൗകര്യം അറിയിച്ചിരിക്കുന്നത്.
മന്ത്രി ജി സുധാകരൻ ഉദ്ഘാടകനാകുന്ന ചടങ്ങിൽ മുഖ്യാതിഥിയായി രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചതോടെ രാഹുൽ ഗാന്ധി വയനാടിന്‍റെ എംപി മാത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന രാഹുലിനെ റോഡ് ഉല്‍ഘടന ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ ഫ്ലക്സ് ബോര്‍ഡുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ പെയ്യിച്ചിരുന്നു.
ഫ്ലക്സ് ട്രോളുകള്‍ വൈറലായതോടെ അനുമതിയില്ലാതെ രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിചെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഫ്ലക്സ് രാഹുലിനെ പരിഹാസ്യനാക്കാന്‍ തയ്യാറാക്കിയതാണെന്നും ഫ്ലെക്സിന് പിന്നില്‍ സിപിഎം കേന്ദ്രങ്ങളാണെന്നുമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…