മലപ്പുറം: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിൽ രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും.അതേസമയം,സ്ഥിതിഗതികൾ വിലയിരുത്താൻ രാഹുൽ ഗാന്ധി ഇന്ന് മലപ്പുറം, വയനാട് ജില്ലകളും സന്ദർശിക്കും.
നാല് മണിയോടുകൂടി പോത്തുക്കൽ, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മരിച്ചവരുടെ വീടും അദ്ദേഹം സന്ദർശിക്കും. മലപ്പുറത്ത് വച്ച് നടക്കുന്ന അവലോക യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.
കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഫയർഫോഴ്സ്, ദുരന്ത നിവാരണ സേന, നാട്ടുകാർ എന്നിവർ ചേർന്നാണ് ഇന്നും പ്രദേശത്ത് തെരച്ചിൽ നടത്തുക. കഴിഞ്ഞ ദിവസം ഒമ്പത് പേരുടെ മൃതദേഹമാണ് പ്രദേശത്തുനിന്ന് ഇതുവരെ കണ്ടെടുത്തത്.
വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിന് ശേഷം 63 പേരെയാണ് പ്രദേശത്ത് കാണാതായത്. ഇനി 42 കുടുംബങ്ങളിലായി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ശക്തമായ മഴയും മണ്ണിടിച്ചിലും ഇന്നലെ രാവിലെ കവളപ്പാറയിൽ നടത്തേണ്ടിരുന്ന രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. തുടർന്ന് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്.
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…