cricket

രാഹുൽ തിളങ്ങി;ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

മുംബൈ : ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആവേശകരമായ മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടിയ ഇന്ത്യ ഓസ്‌ടേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാവാതെ പോയ കങ്കാരുക്കൾ 35.4 ഓവറിൽ 188 റൺസിന് കൂടാരം കയറി. മറുപടി ബാറ്റിങ്ങിൽ 39.5 ഓവറിൽ അഞ്ച് വിക്കറ്റും നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കും.

നാലു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിൽ പരുങ്ങിയ ഇന്ത്യയ്ക്ക് ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രാഹുൽ പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് നിർണായകമായത് . 123 പന്തുകൾ നേരിട്ട ഇരുവരും അടിച്ചുകൂട്ടിയത് 108 റൺസാണ്.91 പന്തുകളിൽ നിന്ന് ഏഴു ഫോറും ഒരു സിക്സും സഹിതമാണ് രാഹുൽ 75 റൺസെടുത്തത്. ജഡേജ 69 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 36 റൺസെടുത്തു.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 31 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 25 റൺസെടുത്ത് പുറത്തായി.ശുഭ്മൻ ഗിൽ 31 പന്തിൽ മൂന്നു ഫോറുകളോടെ 20 റൺസെടുത്ത് പുറത്തായി.

അതേസമയം, മുൻ നായകൻ വിരാട് കോലി (ഒൻപത് പന്തിൽ നാല്), ഓപ്പണർ ഇഷാൻ കിഷൻ (എട്ടു പന്തിൽ മൂന്ന്), ടി20 സ്പെഷ്യലിസ്റ്റ് ബാറ്റർ സൂര്യകുമാർ യാദവ് (0) എന്നിവർ നിരാശപ്പെടുത്തി. ഓസീസിനായി സ്റ്റാർക്ക് മൂന്നു വിക്കറ്റും മാർക്കസ് സ്റ്റോയ്നിസ് രണ്ടു വിക്കറ്റും വീഴ്ത്തി.

Anandhu Ajitha

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

42 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

53 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

57 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

2 hours ago