രാഹുല്‍ മാങ്കൂട്ടത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒടുവിൽ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്കെതിരെ ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണ്‍ അവന്തികയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ടാണ് രാഹുല്‍ പ്രതിരോധം തീര്‍ത്തത്. അതെ സമയം മറ്റ് ആരോപണങ്ങളിൽ രാഹുൽ മറുപടി പറഞ്ഞതുമില്ല. അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണമാണ് പുറത്തു വിട്ടത്. രാജിക്കാര്യത്തെ കുറിച്ച് രാഹുല്‍ സംസാരിച്ചില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
‘ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. അതിന് എനിക്ക് ഉത്തരങ്ങളുണ്ട്. എന്റെ പ്രതികരണങ്ങള്‍ തേടാതെയാണ് പല വാര്‍ത്തകളും വരുന്നത്. ഞാന്‍ കുറ്റം ചെയ്‌തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹികമാദ്ധ്യമങ്ങളിലും മാദ്ധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് എനിക്കുനേരെ ഈ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് ഉള്‍ക്കൊള്ളാനാകില്ല. ഒരുപാട് കാര്യങ്ങള്‍ ജനങ്ങളോട് പറയാനുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയും. കോടതിയും നിയമങ്ങളുമാണ് താന്‍ കുറ്റക്കാരനാണെന്ന് പറയേണ്ടത്.
ഞാന്‍ ഈ പാര്‍ട്ടിയെ ഒരുപാട് പ്രതിരോധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരാള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ട വരുന്നതില്‍ വിഷമം തോന്നുന്നുണ്ട്.’- രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…