കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് തുടരുന്നു. മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും പിടിച്ചെടുത്തു. ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ഇന്ന് രാവിലെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്.
രണ്ട് മൊബൈല്‍ ഫോണുകളാണ് കണ്ടെത്തിയത്. ജയിലിലെ ആറാം ബ്ളോക്കില്‍ നിന്നാണ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തത്.
തുടര്‍ച്ചയായി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതോടെ പരിശോധന ഇനിയും തുടരുമെന്നാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംങ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആരില്‍ നിന്നാണോ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നത് അവരെ ജയില്‍ മാറ്റാനാണ് നിര്‍ദ്ദേശം. ഇതുകൂടാതെ ഫോണുകളില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ കണ്ടെത്താനും നിര്‍ദ്ദേശമുണ്ട്.
പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ ഒന്നിലും സിം കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ഉപയോഗിച്ച ആളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, കത്തി തുടങ്ങിയവ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലും പത്തു ഫോണുകള്‍ കണ്ടെത്തി
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…