പ്രതീകാത്മക ചിത്രം
ദില്ലി : കേരളത്തിലെ തീവണ്ടിയാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങൾക്ക് പച്ചക്കൊടി വീശി റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ തീവണ്ടി അനുവദിക്കണമെന്നും തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്‌സ്പ്രസ്സ് രാമേശ്വരം വരെ നീട്ടാനും ഇന്നലെ സെക്കന്തരബാദില്‍ ചേര്‍ന്ന റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി, റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. ഇതിന് പുറമെ നിലവിലുള്ള യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിലവിൽ കന്യാകുമാരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിയാല്‍ മാത്രമേ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാമേശ്വരത്തേക്ക് തീവണ്ടി യാത്രക്ക് സൗകര്യമുണ്ടായിരുന്നുള്ളൂ. എല്ലാ ദിവസങ്ങളിലും ട്രെയിൻ സൗകര്യം ഇല്ലാത്തതും പ്രതിസന്ധിയാണ്. വടക്കേ മലബാറില്‍നിന്ന് ബെംഗളൂരുവിലേക്ക് കൂടുതല്‍ തീവണ്ടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. കണ്ണൂര്‍ വരെയുള്ള യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഈ ആവശ്യത്തിനും പരിഹാരമാവും.
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…