Kerala

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. റായലസീമ മുതല്‍ കോമറി മേഖലവരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും ഫലമാണ് കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്കുകാരണം.

17-06-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,

18-06-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

19-06-2022: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

20-06-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

21-06-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

admin

Recent Posts

ബാര്‍ കോഴ; ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്; ബാര്‍ ഉടമകളുടെ സംഘടനാ നേതാവായ അനിമോനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ…

3 mins ago

കണ്ണീർക്കടലായി രാജ്കോട്ട് !ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം ! നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം. രാജ്കോട്ടിൽ പ്രവർത്തിക്കുന്ന ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ…

9 hours ago

കേരളത്തിലെ സിസോദിയയാണ് എം ബി രാജേഷെന്ന് ജി ശക്തിധരൻ ! |OTTAPRADHAKSHINAM|

ബാർക്കോഴ ശബ്ദരേഖ പുറത്തുവന്നത് മന്ത്രിയുടെ വിദേശ സന്ദർശനത്തിന് തൊട്ട് പിന്നാലെ ! ഡീൽ നടക്കേണ്ടിയിരുന്നത് വിദേശത്ത് ? |MB RAJESH|…

9 hours ago

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍…

10 hours ago

പാലസ്‌തീന്‌ വേണ്ടി മുറവിളി കൂട്ടുന്നവർ തയ്വാനെ കാണുന്നില്ലേ ? |RP THOUGHTS|

പാലസ്തീനു വേണ്ടി തണ്ണിമത്തൻ ബാഗ് ! കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തെമ്മാടിത്തരങ്ങളെക്കുറിച്ചോ മിണ്ടാട്ടമില്ല.. ഇടത് പ്രതിഷേധങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ |RP THOUGHTS|…

11 hours ago

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്.…

11 hours ago