Kerala

സിസ തോമസ് ഉടൻ സ്ഥാനമൊഴിയേണ്ടതില്ല ;പുതിയ വിസി നിയമനം ഉടനുണ്ടാകില്ലെന്ന് രാജ്ഭവൻ,നിയമനാധികാരി അറിയിക്കാതെ സ്ഥാനമൊഴിയില്ലെന്ന് സിസ തോമസ്

തിരുവനന്തപുരം : സാങ്കേതിക സർവകലാശാല വിസി സിസ തോമസ് ഉടൻ സ്ഥാനമൊഴിയേണ്ടതില്ലെന്ന നിർദ്ദേശവുമായി രാജ്ഭവൻ. പുതിയ വിസി നിയമനം ഉടൻ ഉണ്ടാകില്ലെന്നും ഹൈക്കോടതി വിധിയിൽ അവ്യക്തതയെന്നും രാജ്ഭവൻ വിലയിരുത്തി. നിയമനാധികാരി അറിയിക്കാതെ സ്ഥാനമൊഴിയില്ലെന്നാണ് സിസ തോമസിന്റെയും നിലപാട്.നാല് ദിവസം മുമ്പ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പുതിയ വിസി സ്ഥാനത്തേക്ക് മൂന്നംഗ പാനൽ നിർദ്ദേശിച്ച് രാജ്ഭവന് അയച്ചിരുന്നു.

എന്നാൽ ഇതിൽ ഗവർണർ തീരുമാനമെടുക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. നിയമോപദേശം തേടിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു ഗവർണർ നൽകിയ മറുപടി.എന്നാൽ സിസ തോമസ് ഉടൻ സ്ഥാനമൊഴിയേണ്ടെന്ന നിർദ്ദേശം ഗവർണർ നൽകിയെന്നാണ് അറിയുന്നത്. ഹൈക്കോടതി വിധിയിൽ സിസ തോമസിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു.

B4 Admin

Share
Published by
B4 Admin
Tags: kerala

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

35 minutes ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

58 minutes ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

1 hour ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

1 hour ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

3 hours ago