രാജന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ
തിരുവനന്തപുരം : മകളുടെ വിവാഹത്തലേന്ന് മകളുടെ മുൻ സുഹൃത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം അതിദാരുണമായി കൊലപ്പെടുത്തിയ വര്‍ക്കല കല്ലമ്പലം സ്വദേശി രാജന്റെ മൃതദേഹം വീട്ടിൽ സംസ്‌കരിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെ, കല്ലമ്പലം വടശ്ശേരിക്കോണത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരചടങ്ങുകള്‍ നടന്നത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വൈകുന്നേരം മൂന്നേകാലോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വിവാഹാഘോഷം നടക്കേണ്ട പന്തലില്‍ ചേതനയറ്റനിലയില്‍ രാജന്റെ മൃതദേഹം കണ്ട് സങ്കടമടക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി.
ഇന്നലെ അര്‍ധരാത്രിയാണ് കല്ലമ്പലത്തെ വിവാഹവീട്ടില്‍ നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. മകളെയും ബന്ധുക്കളെയും ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ രാജനെ അക്രമികൾ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജന്‍ തല്‍ക്ഷണം മരിച്ചു.
രാജന്റെ മകളുടെ മുന്‍സുഹൃത്തായ ചിക്കു എന്ന ജിഷ്ണുവിന്റെ നേതൃത്വത്തിലെത്തിയ നാലംഗസംഘമാണ് കൊലപാതകം നടത്തിയത്. ജിഷ്ണു നേരത്തെ രാജന്റെ മകളെ തനിക്ക് വിവാഹം കഴിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകൾക്കും രാജനും കുടുംബവും ഇതിന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് ജിഷ്ണുവും സംഘവും വിവാഹദിവസം വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.
രാത്രി വീട്ടിലെത്തിയ ജിഷ്ണു വധുവിനെ അടിച്ചുവീഴ്ത്തി മുഖം നിലത്തിട്ട് ഉരച്ചെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അക്രമം തടയാനെത്തിയ രാജന്റെ ഭാര്യയെയും ബന്ധുക്കളെയും ജിഷ്ണുവിന്റെ സുഹൃത്തുക്കളും മര്‍ദിച്ചു. വീട്ടുപരിസരത്ത് മാലിന്യം നിക്ഷേപിക്കാന്‍ പോയി മടങ്ങിയെത്തിയ രാജന്‍ മകളെയും ബന്ധുക്കളെയും നാലുപേര്‍ മര്‍ദിക്കുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് രാജനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി നടന്ന വിവാഹ സത്കാര ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളും നാട്ടുകാരും മടങ്ങിയതിന് പിന്നാലെയായിരുന്നു നാലംഗസംഘം വിവാഹവീട്ടിലേക്ക് ഇരച്ചെത്തി അക്രമം നടത്തിയത്.
സംഭവത്തിൽ നാലുപ്രതികളെയും പോലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി. മുഖ്യപ്രതി ജിഷ്ണു, സുഹൃത്തുക്കളായ ജിജിന്‍, മനു, ശ്യാം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കുറ്റംസമ്മതിച്ചു
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…