Categories: Kerala

“ബോബി ചെമ്മണ്ണൂരിനെ വസന്ത തെറ്റിദ്ധരിപ്പിച്ചു”; സഹായ വാഗ്ദാനം നിരസിച്ച് രാജന്റെ മക്കൾ

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂർ വാഗ്ദാനം ചെയ്ത സഹായം നിരസിച്ച് നെയ്യാറ്റിൻകരയിൽ തീ കൊളുത്തി മരിച്ച ദമ്പതികളുടെ മക്കൾ. രാജനും ഭാര്യയും തീ കൊളുത്തി മരിക്കാൻ കാരണമായ തർക്കഭൂമിയും വീടും ബോബി ചെമ്മണ്ണൂർ ഉടമ വസന്തയിൽ നിന്ന് മോഹവില കൊടുത്ത് വാങ്ങിയിരുന്നു. ഈ ഭൂമി കുട്ടികൾക്ക് കൈമാറാൻ ബോബി എത്തിയപ്പോഴാണ് രാജൻ-അമ്പിളി ദമ്പതിമാരുടെ മക്കളായ രഞ്ജിത്തും രാഹുലും സഹായ വാഗ്ദാനം നിരസിച്ചത്. ഭൂമിക്ക് പട്ടയമില്ലെന്നും പട്ടയമില്ലാത്ത ഭൂമി കൈമാറ്റം ചെയ്യാൻ വസന്തയ്ക്ക് അവകാശമില്ലെന്നുമാണ് കുട്ടികളുടെ നിലപാട്. നിയമ പരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. സർക്കാരാണ് ഭൂമി നൽകേണ്ടതെന്നും കുട്ടികൾ വ്യക്തമാക്കി.

ഭൂമി കൈമാറാൻ ബോബി ചെമ്മണ്ണൂർ എത്തിയപ്പോഴായിരുന്നു കുട്ടികളുടെ പ്രതികരണം. ”ബോബി ചെമ്മണ്ണൂർ ഭൂമി വിലയ്ക്ക് വാങ്ങിയെന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദിയുണ്ട്. എന്നാൽ ഇതൊന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല. ഈ ഭൂമിയിൽ വസന്തയ്ക്ക് അവകാശമില്ല. ഈ ഭൂമി ഞങ്ങൾക്ക് നൽകേണ്ടത് സർക്കാരാണ്. വിവരാവകാശപ്രകാരമുള്ള രേഖയിൽ വസന്തയ്ക്ക് പട്ടയമില്ല. പിന്നെ എങ്ങനെയാണ് ഭൂമി അവർക്ക് വിൽക്കാനാവുന്നത്. ബോബി ചെമ്മണ്ണൂരിനെ അവർ തെറ്റിദ്ധരിപ്പിച്ചെന്ന് തോന്നുന്നു, ഒരുപക്ഷേ, അവരുടെ കൈവശം വ്യാജ രേഖയുണ്ടായിരിക്കാം.”- രാഹുലും രഞ്ജിത്തും വിശദീകരിച്ചു.

ഭൂമി കൈമാറാനെത്തിയ ബോബി കുട്ടികളുമായി നേരിട്ട് സംസാരിച്ചിരുന്നു. വസന്ത തന്നെ വഞ്ചിച്ചെങ്കിൽ അവർക്കെതിരെ താൻ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുട്ടികളുമായി സംസാരിച്ച ശേഷം ബോബി വ്യക്തമാക്കി.രാവിലെ ബോബി ചെമ്മണ്ണൂർ സ്ഥലത്തിന്റെ ഉടമയായ വസന്തയെ കണ്ടിരുന്നു. രേഖകളെല്ലാം തയാറാക്കി വസന്ത പറഞ്ഞ വിലയ്ക്ക് ബോബി ആ ഭൂമി വാങ്ങുകയായിരുന്നു. കുട്ടികളെ താത്കാലികമായി തൃശൂർ ശോഭ സിറ്റിയിലെ ബോബിയുടെ വീട്ടിലേക്ക് കൊണ്ടുപോകാനും, അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുകൊണ്ടുരാനുമായിരുന്നു ബോബിയുടെ തീരുമാനം.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തുകയും വിധി രാജനും കുടുംബത്തിനും എതിരാകുകയും ചെയ്തിരുന്നു. തുടർന്ന് വസ്തു ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുമായി പോലീസും കമ്മിഷനും എത്തിയപ്പോൾ ഇവരെ പിന്തിരിപ്പിക്കാനായിരുന്നു ഭാര്യയെ ചേർത്ത് പിടിച്ച് രാജൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിക്കാൻ ശ്രമിച്ചത്. പക്ഷെ ഇത് വകവെക്കാതെ പോലീസ് ലൈറ്റർ തട്ടി തെറിപ്പിച്ചതോടെ ദേഹത്ത് തീ പടരുകയും രണ്ട് പേരും മരിക്കുകയുമായിരുന്നു.

B4 Admin

Recent Posts

സിപിഎമ്മിൽ പുതിയ പോർമുഖം തുറന്ന് ജയരാജന്മാർ: വൈദേകം വിവാദത്തിന് പിന്നാലെ മാങ്കുളവും ക്വട്ടേഷൻ ആരോപണങ്ങളും

സിപിഎമ്മിനുള്ളിലെ അധികാരപ്പോരിന് പുതിയ മാനം നൽകുകയാണ് ജയരാജന്മാർ തമ്മിലുള്ള പോര്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പഴയ വിവാദം വീണ്ടും പാർട്ടി…

59 minutes ago

എട്ടുവർഷം പഴക്കമുള്ള ബിജെപി ഐടി സെൽ മാനനഷ്ടക്കേസ്: ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലി കോടതി

ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…

13 hours ago

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി: കേരളത്തിലെ സ്ഥാപനങ്ങളിൽ രാഷ്ട്രീയ കൈയേറ്റമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…

13 hours ago

ചക്കുളത്തുകാവ് പൊങ്കാല, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…

13 hours ago

അന്താരാഷ്ട്ര ഗീതാ സെമിനാർ 2027: ഡോ. എസ്. സോമനാഥ് ചെയർമാൻ, 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…

13 hours ago

ഏഷ്യയിലെ മൂന്നാമത്തെ വൻശക്തിയായി ഭാരതം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം സ്ഥാനം – രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് തിരിച്ചടി നൽകി ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…

13 hours ago