Kerala

കേരളം ബൂത്തിലെത്താന്‍ ഇനി 8 ദിവസം കൂടി ! കടലോര മേഖലയില്‍ പ്രചാരണ പരിപാടികളുമായി രാജീവ് ചന്ദ്രശേഖര്‍; ജനപിന്തുണ തേടി പത്‌നി അഞ്ജുവും മണ്ഡലത്തില്‍

വോട്ടെടുപ്പിന് 8 ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണ പരിപാടികളുമായി രാവിലെ മുതൽ മണ്ഡലത്തിന്റെ കടലോര മേഖലയിൽ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സജീവമാകുമ്പോൾ മണ്ഡലത്തിലെ വിവിധ തുറകളിൽ പ്രചാരണം തുടർന്ന് അദ്ദേഹത്തിൻ്റെ പത്നി അഞ്ജു ചന്ദ്രശേഖർ .

പേരൂർക്കടയിൽ ദൂരദർശൻ വാർത്ത അവതാരകരും പ്രോഗ്രാം, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്നു വിരമിച്ചവരുമടക്കം ജീവനക്കാരുടെ കുടുംബ കൂട്ടായ്മയിൽ പങ്കെടുത്തായിരുന്നു തുടക്കം. രാവിലെ പേരൂർക്കടയിലെത്തിയ അഞ്ജുവിനും പ്രവർത്തകർക്കും തിരുവനന്തപുരം ദൂരദർശൻ മുൻ ഡയറക്ടർ
കെ. കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

പി കെ വേണുഗോപാൽ, ഷീല രാജഗോപാൽ, രാജേശ്വരി നാഥ്, സെൽമ, രേഖ, പ്രേമ മുതലായവരും കുടുംബാംഗങ്ങളും കൂട്ടായ്മയിൽ ഒത്തുചേർന്നു.

നരേന്ദ്ര മോദി സർക്കാർ അവലംബിക്കുന്ന വികസന സമീപനത്തിൻ്റെ മെച്ചം തിരുവനന്തപുരമടക്കം കേരളത്തിലും യാഥാർത്ഥ്യമാക്കുന്നതിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് അഞ്ജു അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങളും ഭാവി പദ്ധതികളും വിവരിക്കുന്ന ലഘുലേഖകളും അവർ വിതരണം ചെയ്തു. ‘സ്ത്രീ സുരക്ഷയടക്കം തലസ്ഥാനത്തിൻ്റെ സാമൂഹിക, അടിസ്ഥാന സൗകര്യ വികസന വിഷയങ്ങളിൽ എന്നും നാട്ടുകാർക്കൊപ്പ’മുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് അഞ്ജുവും കൂട്ടരും മടങ്ങിയത്.

നേരത്തെ രാജകുടുംബാംഗവും പ്രമുഖ എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെയും അഞ്ജു ചന്ദ്രശേഖർ സന്ദർശിച്ചിരുന്നു.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിനെ പ്രതിഷേധം ആളിക്കത്തുന്നു ; ലോകരാജ്യങ്ങൾ ഒരുമിക്കും

ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…

39 minutes ago

ഭീകരവാദികളെ വലയിട്ട് പിടിച്ചു സുരക്ഷാ സേന

ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…

44 minutes ago

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…

50 minutes ago

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ബിജെപി കൗൺസിലർ കരമന അജിത്ത് I KARAMANA AJITH

ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…

17 hours ago

സഖാക്കളെ ഞെട്ടിച്ച് ബിജെപി പ്രവർത്തകരുടെ ക്ലൈമാക്‌സ് ! TVM CORPORATION

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…

19 hours ago

ചരിത്രവിജയം നേടിയ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ കളറാക്കി ബിജെപി I BJP TVM CORPORATION

തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…

19 hours ago