Kerala

മൂന്നംഗ സംഘം മാത്രമാണോ ഇരട്ട നരബലിക്ക് പിന്നിൽ?? ഷാഫിയും സംഘവും ഇതിന് മുൻപും ആഭിചാര കർമ്മത്തിനായി ആളുകളെ വീട്ടിൽ എത്തിച്ചുണ്ടെന്ന് സംശയം; പത്മയുടെ മൃതദേഹം കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി, നരബലിക്ക് വേണ്ടി സിപിഎം ദമ്പതിമാരിൽ നിന്നും ഏജന്റ് മൂന്ന് ലക്ഷം രൂപ വാങ്ങി, പത്മയുടെയും റോസ്ലിന്റെയും കുഴിമാടത്തിനരികിൽ മഞ്ഞളും രാമതുളസിയും: കേരളത്തെ ഞെട്ടിച്ച നരബലി കേസിൽ ദുരൂഹതകളേറുന്നു…

പത്തനംതിട്ട; ആഭിചാര കർമ്മത്തിനായി ഇലന്തൂരിൽ സ്ത്രീകളെ എത്തിച്ചു നൽകിയതിന് പ്രതിഫലമായി
മൂന്ന് ലക്ഷത്തോളം രൂപ ഭഗവൽ സിംഗിൽ നിന്ന് ഷാഫി കൈപ്പറ്റിയെന്ന് വെളിപ്പെടുത്തൽ. ജൂൺ എട്ടിന് റോസ്ലിയെ ബലി നൽകിയെങ്കിലും മുൻജന്മ പാപം തീർന്നില്ലെന്ന് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്തംബർ 26 ന് പത്മയെയും കുരുതി കൊടുക്കുകയായിരുന്നു ഷാഫി. മൂന്ന് ലക്ഷം രൂപ പ്രതിഫലം വാങ്ങിയായിരുന്നു സ്ത്രീകളെ നരബലിക്കുവേണ്ടി ഇലന്തൂരിൽ എത്തിച്ചത്.

നരബലി നടത്തിയതിന് ശേഷം പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്.അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ മകന് കഴിഞ്ഞില്ല. റോസ്ലിന്റെ മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. പത്മയുടെയും റോസ്ലിന്റെയും കുഴിമാടത്തിനരികിൽ മഞ്ഞളും രാമതുളസിയും നട്ടിരുന്നു.

നാടിനെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിൽ മൂന്നു പ്രതികളും അറസ്റ്റിലായെങ്കിലും കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കാനായിട്ടുണ്ട്. പത്മത്തെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചില ആയുധങ്ങൾ കൂടി കണ്ടെത്താൻ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇത് സഞ്ചിയിലാക്കി മരത്തിൽ കെട്ടിയിട്ടു എന്നായിരുന്നു പ്രതികൾ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് ഇവയിൽ ചിലത് വീടിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു.

മൃതദേഹഭാഗങ്ങൾ വീടിനുമുന്നിൽ നിന്ന് കുഴിച്ചെടുക്കുമ്പോൾ ശരീരം മുറിക്കാൻ ഉപയോഗിച്ച സിമൻറ് കട്ടകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തീരെ ചെറിയ ഭാഗങ്ങളായി മൃതദേഹം മുറിക്കാൻ ഉപയോഗിച്ചത് സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണെന്നും ഇവ കണ്ടെത്താനുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കിയത്. ഈ പരിശോധനകൾക്ക് വേണ്ടിയാകും പൊലീസ് ഇന്ന് വീണ്ടും ഇലന്തൂരിലെ വീട്ടിലേക്ക് എത്തുക.

ഇതിനുപുറമേ മുൻപും ഇത്തരത്തിലെ പൂജകൾക്ക് ആളുകളെ ഈ വീട്ടിൽ എത്തിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും. പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നതും അന്വേഷണ വിഷയമാണ്.ഇക്കാര്യങ്ങൾ നിലവിൽ ആറന്മുള പോലീസ് ആണ് അന്വേഷിക്കുന്നത്.ഫോറൻസിക് സംഘവും ഇന്ന് ഇലന്തൂരിലെ വീട്ടിൽ വീണ്ടും പരിശോധനയ്ക്ക് എത്തും എന്നാണ് സൂചന.

ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ അടുത്തദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ആറന്മുള പോലീസും തീരുമാനിച്ചിട്ടുണ്ട്.ഇലന്തൂരിലെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സംഘം പരിശോധന നടത്തും.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

5 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

5 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

6 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

7 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

7 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

8 hours ago