ramayana month
ഒറ്റ ശ്ലോകത്തില്‍ രാമായണ കഥ പൂര്‍ണമായും പറയുന്നതാണ് ഏകശ്ലോകരാമായണം. കര്‍ക്കടകത്തില്‍ രാമായണം പൂര്‍ണ്ണമായും വായിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഏകശ്ലോകരാമായണം എന്നും ജപിക്കുന്നത് സമ്ബൂര്‍ണ രാമായണ പാരായണത്തിന്റെ ഫലമുണ്ടാകുമെന്ന് പറയപ്പെടുന്നു.
രാമായണം എന്നതു രാമന്റെ അയനമാണ്. അയനം എന്നാല്‍ യാത്ര എന്നാണര്‍ഥമാക്കുന്നത് ഈ യാത്രയുടെ സംഗ്രഹമാണ് ഏകശ്ലോകരാമായണം.
ഒരിക്കല്‍ ഭരതന്‍ ഹനുമാനോടു രാമരാവണ യുദ്ധം കണ്ടിട്ടില്ല എന്നു പറഞ്ഞു. ഹനുമാന്‍ ഒറ്റശ്ലോകത്തില്‍ രാമന്റെ വനവാസം തൊട്ടു രാവണ നിഗ്രഹം വരെ വിവരിക്കുന്നതാണ് ഏകശ്ലോകരാമായണം എന്നു പറയുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഈ ഒറ്റശ്ലോകത്തിലൂടെ പറയുന്നു. ഗോസ്വാമി തുളസീദാസനാണ് ഏകശ്ലോകരാമായണം രചിച്ചതെന്നും പറയപ്പെടുന്നു. ഒറ്റവരിയിലുള്ള ഈ ശ്ലോകം മനഃപാഠമായി എന്നും ജപിക്കാവുന്നതാണ്.
ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി മോക്ഷപ്രാപ്‍തി ലഭിക്കാന്‍ രാമായണപാരായണം കൊണ്ടു കഴിയും. ഇതേ ഫലസിദ്ധിയാണ് ഏകശ്ലോക രാമായണം നിത്യവും ജപിച്ചാലും ഉണ്ടാകുന്നത്.
‘പൂര്‍വം രാമ തപോവനാദി ഗമനം
ഹത്വാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം
സുഗ്രീവസംഭാഷണം ബാലീനിഗ്രഹണം
സമുദ്രതരണം ലങ്കാപുരിദാഹനം
പശ്ചാത് രാവണ കുംഭകര്‍ണ ഹനനം
ഏതദ്ധി രാമായണം.’
ഇതാണ് ഏകശ്ലോക രാമായണം.
രാമന്‍ വനത്തിലേക്ക് പോയി സ്വര്‍ണ്ണ നിറത്തോടെ വന്ന മാന്‍പേടയെ പിന്തുടര്‍ന്നു വധിച്ചു. വൈദേഹിയെ അപഹരിച്ചു. ജടായു മരണപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലിയെ നിഗ്രഹിച്ചു. സമുദ്ര മാര്‍ഗത്തെ തരണം ചെയ്‌തു. ലങ്കയെ ദഹിപ്പിച്ചു. തുടര്‍ന്ന്, രാവണനും കുംഭകര്‍ണനും വധിക്കപ്പെട്ടു. ഇത്രയുമാണ് ഏകശ്ലോക രാമായണത്തിന്റെ വാചാര്‍ഥ്യമായി പറയുന്നത്.
ഏകശ്ലോകരാമായണത്തെ കൂടാതെ, ഏകശ്ലോകഭാഗവതവുമുണ്ട്. പഴയ തലമുറയുടെ അറിവുകളിലും ഏകശ്ലോക രാമായണം പ്രസിദ്ധമാണ്. നിത്യവും രാമനാമം ഉരുവിടുന്നതും മനസ്സിലെ ഇരുളിനെ അകറ്റി പ്രകാശപൂരിതമാക്കാന്‍ സാധിക്കുന്നു
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…