Rape and murder in Bengal! Governor CV Ananda Bose met Amit Shah with the complaint filed by the parents of the murdered young female doctor! Amidst rumors that the crucial meeting will impose President's rule in Bengal; Kolkata is passing through exciting moments
പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടറുടെ മാതാപിതാക്കൾ നൽകിയ നിവേദനവുമായി ഗവർണർ ഡോ. സിവി ആനന്ദബോസ് ദില്ലിയിലെത്തി ആഭ്യന്ത്രമന്ത്രിയുമായി ചർച്ച നടത്തി. സംഭവത്തിൽ യുവതിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ മമതാസർക്കാർ ഒളിച്ചു കളി തുടരുമ്പോഴാണ് ഗവർണറുടെ സമയോചിതമായ ഇടപെടൽ.
ബംഗാൾ സർക്കാരിന്റെ നിസ്സഹകരണവും കാലതാമസവും പ്രതികളെ സംരക്ഷിക്കുന്ന സമീപനവും നീതി നിഷേധിക്കുന്നതിനിടയാക്കുമെന്നു കാട്ടി എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഗവർണർക്ക് നിവേദനം നൽകിയത്. വനിതാ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന മെഡിക്കൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ചും ഭീഷണിപ്പെടുത്തിയും കള്ളക്കേസിൽ കുടുക്കിയും ആവശ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മമതാ ബാനർജി നേരിട്ട് രംഗത്തിറങ്ങിയതോടെയാണ് നീതി നിഷേധിക്കപ്പെടുന്നുവെന്ന ആശങ്കയിലായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ. ഗവർണർ അവരുമായി ഫോണിൽ സംസാരിച്ചശേഷമാണ് വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.നേരത്തെ മമതാ ബാനർജിക്ക് കൊടുത്തിരുന്ന പരാതിയിൽ നിന്ന് ഒരു മറുപടി പോലും ലഭിച്ചില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു .
ഗവർണർ ആന്ദബോസ് ദില്ലിയിലെത്തി ആഭ്യന്തരമന്ത്രി അമിത്ഷായെ നേരിൽക്കണ്ട് സംസ്ഥാനത്തെ ക്രമാസമാധാനതകർച്ചയുടെ നേർചിത്രം അവതരിപ്പിച്ചത് പ്രതീക്ഷ നൽകുന്നതാണെന്ന് പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് സമരരംഗത്തുള്ള മെഡിക്കൽ വിദ്യാർത്ഥികൾ പറഞ്ഞു. ആഭ്യന്തര മന്ത്രിയുമായി നടത്തിയ ചർച്ചയുടെ വിശദാംശാംശങ്ങൾ ഗവർണർ വെളിപ്പെടുത്തിയില്ല.
സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ചിന്തകരും എഴുത്തുകാരുമൊക്കെ ഗവർണറെക്കണ്ട് നിവേദനം സമർപ്പിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള ഗവർണറുടെ കൂടിക്കാഴ്ച്ച നിർണ്ണായകമാവുകയാണ്.
സമരക്കാരെയും പ്രതിപക്ഷകക്ഷികളെയും മാത്രമല്ല, പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിന്റെയും വരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധം ആളിക്കത്തുമ്പോൾ വിശദീകരണവുമായി മമതാബാനർജി രംഗത്തുവന്നെങ്കിലും അത് ആരും വിശ്വാസത്തിലെടുത്തിട്ടില്ല.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…