മാള: രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മാള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം.
സംഭവത്തെക്കുറിച്ച് ആക്രമണത്തിനിരയായ സ്ത്രീ പോലീസിനോട് പറഞ്ഞതിങ്ങനെ: സംസ്ഥാനത്തിന് പുറത്തുള്ള ഭര്‍ത്താവിനോട് രാത്രി വീടിനുപുറത്തെ അടുക്കളപ്പുരയില്‍നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ വെച്ചശേഷം തൊട്ടടുത്ത് ഒരാള്‍ നില്‍ക്കുന്നതാണ് കണ്ടത്. മഴക്കോട്ട് ധരിച്ച ഇയാളോട് ആരാണെന്ന് ചോദിച്ചപ്പോള്‍ മുടിയില്‍ കുത്തിപ്പിടിച്ച് ചെറിയ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ കൈയില്‍ കത്തികൊണ്ട് മുറിവേറ്റു. മുഖത്ത് അടിച്ചശേഷം എടുത്ത് അകത്തേക്ക് കൊണ്ടുപോയി അതിക്രമത്തിന് ശ്രമിച്ചു. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട് വീടിന്റെ പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു.
അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. വിരലടയാളവിദഗ്ധരും പോലീസ് നായയും തെളിവെടുപ്പ് നടത്തി. അക്രമിക്ക് 50 വയസ്സ് തോന്നുമെന്നും മുന്‍പരിചയമില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തിന് കുറച്ചുമുമ്പ് മൂന്നു കിലോമീറ്റര്‍ മാറി ഒരു വീട്ടില്‍ മഴക്കോട്ട് ധരിച്ച അജ്ഞാതനായ ആളെത്തിയതായും പറയുന്നുണ്ട്. രണ്ടു സംഭവത്തിലും എത്തിയത് ഒരാള്‍ തന്നെയാണോയെന്ന സംശയവുമുണ്ട്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…