Tatwamayi TV

സമകാലിക വിഷയങ്ങളിൽ അറിവിന്റെ ആഴങ്ങളിലേക്ക് വീണ്ടും നേതി നേതി; മാറുന്ന ഇന്ത്യ- ചൈന ബന്ധത്തെ കുറിച്ച് പ്രമുഖർ പങ്കെടുക്കുന്ന സെമിനാർ ഇന്ന് തിരുവനന്തപുരത്ത്; തത്സമയ സംപ്രേക്ഷണവുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം : ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ ഇന്ന് നടക്കും. മാറുന്ന ഇന്ത്യ ചൈന ബന്ധമാണ് സെമിനാറിന്റെ വിഷയം. പ്രശസ്‌ത കോളംനിസ്റ്റും ഐ ഐ ടി മദ്രാസ് അദ്ധ്യാപകനുമായ പ്രൊഫ. രാജീവ് ശ്രീനിവാസൻ, കേരള സർവ്വകലാശാല പ്രോഗ്രാം ഡയറക്ടർ ഡോ. സി എ ജോസുകുട്ടി തുടങ്ങിയവർ വിഷയത്തിൽ പ്രഭാഷണം നടത്തും. തത്വമയി ടി വി എം ഡി യും ചീഫ് എഡിറ്ററുമായ രാജേഷ് പിള്ള മോഡറേറ്ററായിരിക്കും. തിരുവനന്തപുരം കവടിയാർ ചേംബർ ഹാളിൽ ഇന്ന് വൈകുന്നേരം നാലുമണിക്കാണ് സെമിനാർ നടക്കുക.

ദീർഘകാലം വഷളായിരുന്ന നയതന്ത്ര ബന്ധമായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്നത്‌. 2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. വർഷങ്ങളോളം ഇരു സേനകളും നിയന്ത്രണരേഖയിൽ പലയിടത്തും മുഖാമുഖം നിന്നിരുന്നു. എന്നാൽ നയതന്ത്ര തലത്തിലും സൈനിക തലത്തിലും നടന്ന ചർച്ചകളുടെ ഫലമായി ഇവിടങ്ങളിൽ സേനാ പിന്മാറ്റം പൂർത്തിയാക്കി ഇരുരാജ്യങ്ങളും പെട്രോളിങ് പുനരാരംഭിച്ചിരുന്നു. ഇന്ത്യ ചൈന ബന്ധത്തിൽ ഉണ്ടാകുന്ന പുരോഗതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചിന്തോദ്ദീപകമായ ഈ സെമിനാർ പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും. സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

5 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

5 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

5 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

5 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

8 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

10 hours ago