Kerala

സർവീസസ് കോർപറേഷന്റെ ഗോഡൗണുകളിൽ രാസവസ്തുക്കൾ സൂക്ഷിക്കേണ്ടത് പുറത്തുള്ള മുറികളിലെന്ന് നിർദേശം; കോർപറേഷൻ വെബ്സൈറ്റ് പണിമുടക്കി

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണുകളിൽ രാസവസ്തുക്കൾ സൂക്ഷിക്കുന്നത് പുറത്തുള്ള മുറികളിലായിരിക്കണമെന്ന് നിർദേശം. കോർപറേഷൻ എംഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഗോഡൗണിന്റെ പുറത്ത് മുറി ലഭ്യമല്ലെങ്കിൽ മറ്റെവിടെയെങ്കിലും സുരക്ഷിതമായ സ്ഥാനം കണ്ടെത്താനും തീരുമാനിച്ചു. അതേസമയം കോർപറേഷൻ വെബ്സൈറ്റിന്റെ പ്രവർത്തനം നിലച്ചു. സാങ്കേതിക തകരാർ മൂലമാണ് പ്രവർത്തനം നിലച്ചതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയോടെയാണ് വെബ്സൈറ് പണിമുടക്കിയത്.

കൊല്ലത്തെയും തിരുവനന്തപുരം കിൻഫ്ര പാർക്കിലെയും ഗോഡൗണുകൾക്ക് ദിവസങ്ങളുടെ വ്യത്യാസത്തിൽ തീപിടിച്ചതോടെയാണ് അടിയന്തര നിർദേശങ്ങൾ നൽകിയത്. കോർപറേഷൻ പ്രവർത്തനം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും രാസവസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തില്‍ നടപടിയെടുത്തിരുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം. തിരുവനന്തപുരത്തും മലപ്പുറത്തും രണ്ട് ഗോഡൗണുകളും മറ്റു ജില്ലകളിൽ ഓരോ ഗോഡൗണുമാണ് പ്രവർത്തിക്കുന്നത്. ഇവയിൽ ചിലത് പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. ഫയർഫോഴ്സിൽനിന്ന് എൻഒസി നേടുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ കെട്ടിട ഉടമസ്ഥരോട് ആവശ്യപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്.

ഗോഡൗണുകൾ പ്രവർത്തിക്കാൻ ഫയർഫോഴ്സിന്റെ എൻഒസി ലഭിച്ചിരുന്നില്ല. ഗോഡൗൺ മാനേജർമാർക്ക് ഉടനെ ചെയ്യാൻ കഴിയുന്ന സുരക്ഷാ ക്രമീകരണങ്ങൾ വേഗം പൂർത്തിയാക്കാനും നിർദേശം നൽകി. ഗോഡൗണുകളിൽ രാസവസ്തുക്കൾ കൂട്ടിയിരുന്നതായാണ് തീപിടിത്തത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷമേ കൃത്യമായ കാരണം പറയാനാകൂ.

Anandhu Ajitha

Recent Posts

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

11 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

34 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

40 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

1 hour ago