Categories: General

ഇന്ത്യ- ജപ്പാൻ സൗഹൃദം പുതുക്കൽ; ബന്ധം ദൃഢമാക്കൽ; 3 ജപ്പാൻ മുൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തി നരേന്ദ്ര മോദി

ടോക്കിയോ: ക്വാഡ് ഉച്ചകോടിയ്‌ക്കായി ടോക്കിയോയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ മുൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മുൻ പ്രധാനമന്ത്രിമാരായ യോഷിഹിദെ സുഗ, ഷിൻസോ ആബെ, യോഷിരോ മോറി എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സൗഹൃദം പുതുക്കുകയും, ജപ്പാനുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയുമാണ് മുൻ പ്രധാനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യം. നിലവിൽ യോഷിരോ മോറി ജപ്പാൻ- ഇന്ത്യ അസോസിയേഷന്റെ അദ്ധ്യക്ഷനാണ്. അധികം വൈകാതെ ഈ സ്ഥാനം ഷിൻസോ ആബെ ഏറ്റെടുക്കും.

ഇന്ത്യ- ജപ്പാൻ ബന്ധത്തിൽ നിർണായക കണ്ണികളായി ഇവർ തുടരുന്ന സാഹചര്യത്തിൽകൂടിയാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. കൂടാതെ പുതിയ ചുമതലകളിലേക്ക് കടക്കുന്ന ഷിൻസോ ആബെയ്‌ക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു. അതേസമയം വാഷിംഗ്ടൺ ഡിസിയിൽ കഴിഞ്ഞ വർഷം നടന്ന ക്വാഡ് സമ്മേളനത്തിലെ അനുഭവങ്ങളും മുൻ പ്രധാനമന്ത്രിമാരുമായി നരേന്ദ്രമോദി പങ്കുവെച്ചു. നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ചകളും അദ്ദേഹം നടത്തി.

admin

Recent Posts

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

5 mins ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

2 hours ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

3 hours ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

3 hours ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

3 hours ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

3 hours ago