തിരുവനന്തപുരം: കണ്ണൂർ എ ഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ കെ ഗീത ഐ എ എസ് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരായ പരാമർശങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പ്രാദേശിക കേബിൾ ചാനലിനെ കൂട്ടുപിടിച്ചാണ് നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ നീക്കം നടത്തിയത്. ആരോപണം ഉന്നയിക്കുന്നത് ചിത്രീകരിക്കുകയും മാധ്യമങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തത് ദിവ്യയാണെന്നാണ് കണ്ടെത്തൽ. എ ഡി എമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആറ് കാര്യങ്ങളാണ് കെ ഗീത അന്വേഷിച്ചത്. കളക്ടർ അരുൺ വിജയനടക്കമുള്ള ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തിരുന്നു. എന്നാൽ പി പി ദിവ്യ മൊഴി നൽകിയില്ല. കൂടുതൽ സമയം വേണമെന്ന് പറഞ്ഞ് അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.
അതേസമയം ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി യാണ് ജാമ്യഹർജി പരിഗണിക്കുക. പി പി ദിവ്യയ്‌ക്കെതിരെ പോലീസ് കോടതിയിൽ റിപോർട്ട് നൽകിയിട്ടുണ്ട്. ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. നവീൻ ബാബുവിന്റെ ബന്ധുക്കൾ കേസിൽ കക്ഷി ചേരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…