മമതാ ബാനർജി
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയായ ഇൻഡി മുന്നണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ജൂൺ ഒന്നിന് നടക്കുന്ന ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിൽ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്നുണ്ട്.ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂല്‍ വിട്ടുനിന്നേക്കുമെന്നാണ് വിവരം. ഇക്കാര്യം യോഗത്തിന്റെ സംഘാടകര അറിയിച്ചെന്നും വിവരമുണ്ട്. ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. ഇതുകൂടെ കണക്കിലെടുത്താണ് ജൂണ്‍ ഒന്നിന് യോഗം ചേരുന്നത്.
ഇതുവരെ നടന്ന ഇൻഡി മുന്നണി യോഗങ്ങളിലെല്ലാം തൃണമൂല്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായോ ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയ്ക്ക് മമതയും പാർട്ടിയും തയ്യാറായിരുന്നില്ല.
തെരഞ്ഞെടുപ്പ് അവലോകനത്തിനും ഫലപ്രഖ്യാപനത്തിനും ശേഷം സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചുചേര്‍ത്തത്. അടുത്ത സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ചും ചര്‍ച്ച നടന്നേക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…