മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ
ദില്ലി : നീട്ടി വയ്ക്കണമെന്ന ആവശ്യം തള്ളി കേരളത്തിലും എസ്‌ഐആർ. രാജ്യവ്യാപകമായി എസ്‌ഐആർ നടത്തുന്നതിന്റെ ആദ്യഘട്ടത്തിൽ കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയാക്കിയിരുന്നു. നടപടിക്രമങ്ങൾ നാളെ മുതൽ ആരംഭിക്കാനാണ് നിർദേശം.
“സംസ്ഥാനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എസ്ഐആർ പ്രക്രിയയെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാജ്യത്തെ ഒമ്പതാമത്തെ എസ്ഐആർ പ്രക്രിയയാണ് ഇത്. അവസാനമായി എസ്ഐആർ നടന്നത് 2002-04 ൽ ആണ്, 21 വർഷം മുമ്പ്. വിവിധ രാഷ്ട്രീയ പാർട്ടികൾ വോട്ടർപട്ടികയിൽ പ്രശ്നം ഉന്നയിച്ചിരുന്നെന്നും അപ്പീലുകളില്ലാതെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തീകരിച്ചത്.”- ജ്ഞാനേഷ് കുമാർ പറഞ്ഞു.
എസ്ഐആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ നാളെ മുതൽ വോട്ടർ പട്ടിക മരവിപ്പിക്കും. പിന്നീട് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ഫോമുകൾ വോട്ടർമാർക്ക് നൽകും. എസ്ഐആർ രണ്ടാം ഘട്ടത്തിലേക്കുള്ള പോളിങ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം ചൊവ്വാഴ്ച ആരംഭിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ അറിയിച്ചു. അർഹരായ എല്ലാവർക്കും വോട്ട് ഉറപ്പാക്കുമെന്നും അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും ജ്ഞാനേഷ് കുമാർ പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…