കാണാതായ ജോയി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാ പ്രവർത്തനത്തിൽ പുതിയ നീക്കവുമായി ദൗത്യ സംഘം. ടണലിലിൽ തടയണക്കെട്ടിയ ശേഷം മാൻ ഹോളിലൂടെ വെള്ളം പമ്പ് ചെയ്തു കേറ്റിയ ശേഷം തടയണ പൊളിച്ച് ഉള്ളിൽ കെട്ടിക്കിടക്കുന്ന മാലിന്യം പുറത്തേക്ക് കൊണ്ട് വരാനാണ് നീക്കം. ഉള്ളിൽ ജോയി കുടുങ്ങി കിടക്കുന്നുണ്ട് എങ്കിൽ മാലിന്യങ്ങൾക്കൊപ്പം പുറത്തു വരും എന്നാണ് ദൗത്യ സംഘം പ്രതീക്ഷിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേർന്നാണ് തടയണ കെട്ടുന്നത്. അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള മാൻ ഹോളിലാണ് വെള്ളം പമ്പ് ചെയ്യുക. അതേസമയം നാവിക സേനയുടെ ആറംഗ സ്‌കൂബാ സംഘം ആറരയോടെ തലസ്ഥാനത്തെത്തും
നേരത്തെ സംഭവത്തിൽ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു . ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
ഉച്ചയോടെ ശരീര ഭാഗമെന്ന് കരുതുന്ന വസ്തു റോബോട്ടിക് ക്യാമറയിൽ പതിഞ്ഞെങ്കിലും സ്ജകൂബാ ടീം ടണലിനുള്ളിൽ പ്രവേശിച്ച് നടത്തിയ പരിശോധനയിൽ ഇത് ചാക്ക് കെട്ടാണെന്ന് മനസിലായി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നേവി സംഘം വൈകുന്നേരത്തോടെ തലസ്ഥാനത്തെത്തും. സംഘം കൊച്ചിയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായി സ്ഥലത്ത് ഉണ്ട്. മാലിന്യം കട്ടിയായി അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തിയിരിക്കുകയാണ്. തോട്ടിലടിഞ്ഞ മാലിന്യം മൂലം തെരച്ചിൽ പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യവുമുണ്ടായി.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…