റോബിൻ ബസ്, ഉടമ ഗിരീഷ്
ഈരാറ്റുപേട്ട : വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ റോബിൻ ബസ് ഉടമ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ നടക്കുക. കോടതി അവധിയായ ഇന്ന് ജഡ്ജിയുടെ വസതിയിലാകും അദ്ദേഹത്തെ ഹാജരാക്കുക. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസ് പോലീസ് പൊടിതട്ടിയെടുത്തത് അദ്ദേഹത്തിനെതിരായ പ്രതികാര നടപടിയെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.
കോടതിയിൽ ഹാജരാക്കിയാൽ റോബിനെ റിമാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. റോബിൻ ബസും ഉടമ ഗിരീഷും എംവിഡിയുടെയും സർക്കാരിന്റെയും നോട്ടപ്പുള്ളിയാണ്. തുടർച്ചയായ നിയമലംഘനത്തിന് ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അധികൃതർ അറിയിച്ചിരുന്നു. അഖിലേന്ത്യ പെർമിറ്റുള്ള റോബിൻ ബസ് കേരള മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത് അതിന്റെ ഭാഗമാണ്. തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഈ ഇടപെടൽ. പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് നടത്തിയ ബസ് പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർടിഒയാണ് പിടിച്ചെടുത്തത്. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി നിയമ നടപടികളും തുടരും.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…