രോഹിത് ശർമ്മ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
ഇൻഡോർ : ഇന്ന് അവസാനിച്ച ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായി ഇൻഡോറിൽ ഒരുക്കിയ പിച്ചിനെതിരെ ഉയരുന്ന വിവാദങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇന്ത്യയിൽ എന്ന് ടെസ്റ്റ് മത്സരങ്ങൾ നടന്നാലും ചർച്ച മുഴുവൻ പിച്ചിനെക്കുറിച്ചായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 9 വിക്കറ്റിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിനു തൊട്ടു പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം. സ്പിന്നർമാരെ അതിരറ്റ് തുണച്ച പിച്ചിൽ മൂന്നാം ദിനം ആദ്യ സെഷനിൽത്തന്നെ മത്സരം അവസാനിക്കുകയും ചെയ്തു.
‘‘പിച്ചിനെക്കുറിച്ചുള്ള ചർച്ചകൾ അതിരു കടക്കുന്നു. ഇന്ത്യയിൽ കളിക്കുമ്പോഴെല്ലാം ചർച്ച പിച്ചിനെക്കുറിച്ചായിരിക്കും. എന്തുകൊണ്ടാണ് ആരും നഥാൻ ലിയോണിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബോളിങ്ങിനെക്കുറിച്ചും ചർച്ച ചെയ്യാത്തത്? അല്ലെങ്കിൽ രണ്ടാം ഇന്നിങ്സിൽ പൂജാരയുടെ ബാറ്റിങ്ങിനെക്കുറിച്ച് ആരും ചോദിക്കാത്തത്? അതുമല്ലെങ്കിൽ ഉസ്മാൻ ഖവാജയുടെ ഇന്നിങ്സ് എങ്ങനെയുണ്ടെന്നു ചോദിക്കാത്തത്. ഇത്തരം ചോദ്യങ്ങൾ ചോദിച്ചെങ്കിൽ മാത്രമേ എനിക്കെന്തെങ്കിലും പറയാനാകൂ. അല്ലാതെ പിച്ചിനെക്കുറിച്ച് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നാൽ ഒന്നും പറയാനില്ല,
പഴയ താരങ്ങൾ ഇത്തരം പിച്ചുകളിൽ കളിച്ചിട്ടുണ്ടാകില്ല. നമ്മുടെ കരുത്തിന് അനുസരിച്ചുള്ള പിച്ചുകളാണ് ഇവിടെ തയാറാക്കേണ്ടത്. അത്തരം പിച്ചുകളിൽ കളിക്കാനാണ് ഞങ്ങൾക്ക് താൽപര്യവും. സ്വന്തം നാട്ടിൽ കളിക്കുമ്പോൾ നമ്മുടെ ടീമിന്റെ കരുത്തിന് അനുസൃതമായാണ് പിച്ച് ഒരുക്കുന്നത്. അക്കാര്യത്തിൽ പുറത്തുള്ളവർ എന്തു പറയുന്നു എന്ന് നോക്കേണ്ടതില്ല. ഇത്തരം പിച്ചുകളിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുന്നില്ലെങ്കിലല്ലേ മാറ്റി ചിന്തിക്കേണ്ടതുള്ളൂ’ – രോഹിത് പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…