Covid 19

ലോകത്തെ വികസിത രാജ്യങ്ങള്‍ക്ക് ഒമിക്രോണ്‍ ഉയര്‍ത്തുന്നത് സാമ്പത്തിക ഭീഷണി: കനത്ത മുന്നറിയിപ്പുമായി ഐ എം എഫ്

വാഷിംഗ്‌ടൺ: കോവിഡ് മഹാമാരിയുടെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെ വികസിത രാജ്യങ്ങള്‍ക്ക് ഉയര്‍ത്തുന്ന സാമ്പത്തിക ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് (IMF).

ലോകരാജ്യങ്ങളില്‍, പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അനിയന്ത്രിതമായ തോതില്‍ പടര്‍ന്ന് പിടിക്കുന്നത് കാരണം ലോകത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുകയാണ്.

അതിനെ തുടർന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അവരുടെ പലിശനിരക്ക് ഉയര്‍ത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ് വരുന്നത്.

എന്നാൽ ഒമിക്രോണ്‍ വ്യാപനം യാതൊരു കുറവുമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ലോകം ഇനി കാണാന്‍ പോവുന്നത് കഠിനമായ സമയമായിരിക്കുമെന്നും രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നുമാണ് ഐ.എം.എഫ് പറയുന്നത്.

ജനുവരി 25ന് ഐ.എം.എഫ് അപ്‌ഡേറ്റ് ചെയ്ത ഇക്കണോമിക് ഫോര്‍കാസ്റ്റ് ഡാറ്റയും പുറത്തുവിടാനിരിക്കുകയാണ്.

ഡിസംബര്‍ പകുതി മുതലാണ് ഒമിക്രോണ്‍ വ്യാപനം ശക്തമായത്. ഇതോടെ ബ്രസീല്‍, ദക്ഷിണാഫ്രിക്ക, റഷ്യ- തുടങ്ങി എമേര്‍ജിംഗ് മാര്‍ക്കറ്റ് രാജ്യങ്ങളെല്ലാം പലിശനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പ്രാദേശിക തലത്തില്‍ വിലവര്‍ധനവും വിദേശ ഫണ്ടുകളിന്മേലുള്ള ആശങ്കയുമായിരുന്നു തീരുമാനത്തിന് പിന്നില്‍.

അതേസമയം ഒമിക്രോണ്‍ ലോകം മുഴുവനുമുള്ള ആളുകളെ കൊന്നൊടുക്കുകയാണെന്നും ഇത് നിസാരമായ വകഭേദമാണെന്ന് പറഞ്ഞ് തള്ളിക്കളയരുതെന്നും ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാത്രമല്ല ഒമിക്രോണ്‍ എന്നത് കോവിഡിന്റെ അവസാനമായിരിക്കും, ഒടുവിലത്തെ വകഭേദമായിരിക്കും എന്ന് കരുതുന്നത് തെറ്റാണെന്ന് ഡബ്ല്യു.എച്ച്.ഒയുടെ കോവിഡ് 19 ടെക്നിക്കല്‍ വിഭാഗം മേധാവിയായ മരിയ വാന്‍ കെര്‍കോവും പ്രതികരിച്ചു.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

10 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

1 day ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

1 day ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 day ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 day ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 day ago