CRIME

പോക്സോ കേസ്; മുഖ്യപ്രതി നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി; കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുക്കും

കൊച്ചി: പോക്സോ കേസിൽ മുഖ്യ പ്രതിയായ ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് മുമ്പിൽ കീഴടങ്ങി. മട്ടാഞ്ചേരിയിലാണ് റോയ് കീഴടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ തുടര്‍ നടപടികള്‍ക്കായി പോലീസ് കസ്റ്റഡിയിലെടുക്കും. സുപ്രീം കോടതിയും ഹൈക്കോടതിയും റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതിയുടെ കീഴടങ്ങല്‍. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റോയ് ഒളിവില്‍ കഴിയുകയായിരുന്നു.

അതേസമയം പോക്സോ കേസിലെ മറ്റൊരു ആരോപണ വിധേയനായ സൈജു എം. തങ്കച്ചന്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇരുവരുടേയും വീടുകളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. റോയ് വയലാട്ട്, സൈജു എം തങ്കച്ചന്‍ എന്നിവര്‍ക്ക് പുറമെ ബിസിനസ് കണ്‍സള്‍ട്ടന്റ് അ‍ഞ്ജലി റീമാദേവും കേസിലെ പ്രതിയാണ്. എന്നാല്‍ അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.

കോഴിക്കോട് സ്വദേശികളായ അമ്മയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും പരാതിയിലാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി നേരിട്ടതായും പരാതിക്കാര്‍ വെളിപ്പെടുത്തുന്നുണ്ട്.

Anandhu Ajitha

Recent Posts

തനിക്ക് മാറാൻ സൗകര്യം ഇല്ല ആരുടെ ബുദ്ധിമുട്ടും പ്രശ്നമല്ല

ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…

14 minutes ago

പതിനായിരങ്ങൾ അലവൻസ് കിട്ടുന്ന എം എൽ എയ്ക്ക് ഓഫീസ് നൽകിയിരിക്കുന്നത് 832 രൂപ വാടകയ്ക്ക്

ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…

48 minutes ago

ഭാരതത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു! 2025-ലെ വൻ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…

3 hours ago

നാസയെ കടത്തി വെട്ടാൻ റഷ്യൻ ബഹിരാകാശ ഏജൻസി !ഐഎസ്എസിൽ നിന്ന് സ്വന്തം മൊഡ്യുളുകൾ അടർത്തിയെടുക്കും

ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…

6 hours ago

30 വർഷമായി മനുഷ്യ കുഞ്ഞ് ജനിക്കാത്ത ഒരു ഗ്രാമം ! ഒടുവിൽ ആ മഹാത്ഭുതം !

ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…

6 hours ago

അർദ്ധരാത്രി ബഹിരാകാശത്ത് നിന്ന് റേഡിയോ സിഗ്നൽ !! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…

6 hours ago