ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർആർആർ-ന്റെ(RRR) റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. പ്രഖ്യാപനം മുതൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ ആർആർആറിൽ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് നായകരായി എത്തുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രം 2022 ജനുവരി 7 ന് തിയറ്ററുകളിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക.
ഇപ്പോഴിതാ രാജ്യത്തെ ഒന്നാം നമ്പർ സംവിധായകനായി മാറിയ രാജമൗലിയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ആർ.ആർ. ആറിലെ പ്രമുഖ താരങ്ങളും നാളെ തലസ്ഥാനത്തെത്തുകയാണ്. ആർ.ആർ.ആറിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് രാജമൗലിയും ചിത്രത്തിലെ നായകന്മാരായ ജൂനിയർ എൻ.ടി.ആർ, രാംചരൺ, ആലിയാ ഭട്ട്, എന്നിവർ കേരളത്തിലെത്തുക.
ഡിസംബർ 26 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതൽ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും പത്രപ്രതിനിധികൾക്കും മാത്രമാണ് പ്രവേശനം.രണം രധിരം, രൗദ്രം എന്നാണ് ആർ.ആർ.ആർ എന്ന പേരിന്റെ പൂർണരൂപം. 400 കോടി മുതൽ മുടക്കിൽ ഡി.വി.വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ധനയ്യ നിർമ്മിക്കുന്ന ആർ.ആർ.ആർ കേരളത്തിലെത്തിക്കുന്നത് എച്ച്.ആർ പിക്ച്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവാണ്.
10 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ കേരളാറൈറ്റ് വിറ്റുപോയതെന്നാണ് വിവരം.
ബാഹുബലിക്ക് ശേഷം രാജമൗലി ഇറക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാജമൗലി ചിത്രത്തിലെ അത്ഭുതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ജൂനിയർ എൻ.ടി.ആർ, രാംചരണ്‍,അജയ് ദേവ്ഗണ്‍,ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍താരനിരയാണ് ആര്‍ആര്‍ആറിലുമുള്ളത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. നാന്നൂറ് കോടി രൂപ മുടക്കിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ’രൗദ്രം രണം രുധിരം’ എന്ന പേരിന്റെ ചുരുക്കെഴുത്താണ് ആര്‍ആര്‍ആര്‍. 1920 ല്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി നേതാക്കളായ അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ഹൈദ്രാബാദ് നിസാമിനെതിരെയും പോരാടിയ സീതാരാമരാജു കോമരം ഭിം എന്നീ യുവവിപ്ലവകാരികളുടെ കഥ പറയുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ഒലിവിയ മോറീസ് സമുദ്രക്കനി, അലിസൺ ഡൂഡി, റേയ് സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരും വേഷമിടുന്നുണ്ട്.
കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം:കെ.കെ. സെന്തിൽകുമാർ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, സംഗീതം: എം.എം. കീരവാണി.ജനുവരി 7ന് ലോകവ്യാപകമായി ആർ.ആർ.ആർ റിലീസ് ചെയ്യും. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…