തിരുവനന്തപുരം: രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘ് ചാലക് മോഹൻജി ഭാഗവത് ഇന്ന് കന്യാകുമാരിയിൽ. നാല് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിൽ എത്തുക. ഇന്ന് വൈകുന്നേരത്തോടെ എത്തുന്ന അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം ഒരു കോടി രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യും. 24 ന് അദ്ദേഹം കന്യാകുമാരി ദേവീക്ഷേത്രം സന്ദർശിക്കുന്നു. മൂന്നു ദിവസം കന്യാകുമാരിയിൽ തങ്ങുന്ന അദ്ദേഹം 25 ന് രാവിലെ തിരുവനന്തപുരം വിമാനത്താവളം വഴി ദില്ലിക്ക് മടങ്ങും.
കന്യാകുമാരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കന്യാകുമാരിയിൽ രണ്ടു ദിവസത്തെ ധ്യാനത്തിന് എത്തിയിരുന്നു.
സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം ഭീഷണിയിലൂടെ പത്താംക്ലാസ് വിദ്യാർഥിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് കൗമാരക്കാർ…
പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്താൻ നടത്തിയ നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തുകയായിരുന്നു സംഘത്തിന്റെ…
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…