Categories: FeaturedIndia

ആർട്ടിക്കിൾ 370 റദ്ദാക്കൽ; വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി ആർ എസ് എസ്

ഭോപ്പാൽ: രാജ്യത്തിന്‍റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി രാഷ്ട്രീയ സ്വയംസേവക് സംഘ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ആർ എസ് എസിന്‍റെ തീരുമാനം.

ജനസംഘ രൂപീകരണത്തിന് ശേഷമുള്ള നിർണ്ണായകമായ സ്വാതന്ത്ര്യ ദിനമാണ് വരാൻ പോകുന്നത്. രാജ്യതാത്പര്യം മുൻനിർത്തി ധീരമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ദേശസ്നേഹത്തിന്‍റെ സന്ദേശമുണർത്തിക്കൊണ്ട് രാജ്യത്തിന്‍റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ഗംഭീരമായി ആഘോഷിക്കാൻ ആർ എസ് എസ് പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കി.

ആർട്ടിക്കിൾ-370 റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ രാഷ്ട്രീയ സ്വയംസേവക് സംഘ് സർസംഘ ചാലക് മോഹൻ ഭാഗവത് സ്വാഗതം ചെയ്തു. ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ ഏറ്റവും അനുയോജ്യമായ തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയവും വ്യക്തിപരവുമായ ഭിന്നതകൾ മറന്ന് ദേശസ്നേഹികളായ ഏവരും സ്വാഗതം ചെയ്യേണ്ട തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസിന്‍റെ ത്രിദിന സംഘടനാ യോഗത്തിൽ സന്ദേശം എല്ലാ സ്വയം സേവകരിലും എത്തിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. യോഗത്തിൽ ആർ എസ് എസ് സഹ സർകാര്യവാഹക് കൃഷണ ഗോപാൽ സർക്കാർ തീരുമാനത്തെ ധീരമായ നടപടി എന്ന് വിശേഷിപ്പിച്ചു.

ബി ജെ പി മദ്ധ്യപ്രദേശ് ഘടകം നേതാക്കളും യോഗത്തിൽ പങ്കെടുത്തു. വിവിധ ഹൈന്ദവ സംഘടനകളുടെ ഐക്യം നടപ്പിൽ വരുത്തേണ്ടുന്നതിന്‍റെ ആവശ്യകതയും യോഗം വിലയിരുത്തി. മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള മദ്ധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിന്‍റെ നടപടികളെ യോഗം നിശിതമായി വിമർശിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ നിയമവിരുദ്ധമായ നടപടികളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ്സ് തീരുമാനമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

മാർച്ച് മാസത്തിൽ ഗ്വാളിയോറിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ തുടർച്ചയായിരുന്നു ആർ എസ് എസിന്‍റെ ത്രിദിന യോഗം. യോഗത്തിൽ പതിവ് വിഷയങ്ങളും ചർച്ച ചെയ്തു. രാജ്യത്തിന്‍റെ ഐക്യവും സാമുദായിക സൗഹാർദ്ദവുമാണ് ആര്‍ എസ് എസിന്‍റെ ലക്ഷ്യമെന്നും ത്രിദിന സംഘടനായോഗം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

5 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

5 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

5 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

6 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

7 hours ago