ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്നലെ വൈകുന്നേരം തുറന്നതോടെ രണ്ടു ദിവസത്തിന് ശേഷം വീണ്ടും കാനന പാതകൾ ശരണമന്ത്ര മുഖരിതമായി.ജനുവരി 15 നാണ് മകരവിളക്ക്. അന്നേ ദിവസം വെളുപ്പിന് 2.56 നാണ് സംക്രമപൂജ നടക്കുക. തുടർന്ന് അന്ന് വൈകിട്ട് 6.30ന് തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധനയും തുടർന്ന് മകരജ്യോതി ദർശനവും നടക്കും.
ഇതിന് മുന്നോടിയായി ജനുവരി 13 ന് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രസന്നിധിയിൽ നിന്നും തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും.83 കിമി കാൽനടയായി പാരമ്പരാഗത പാതയിലൂടെയാണ് ഘോഷയാത്ര ശബരിമലയിൽ എത്തുന്നത്.
കഴിഞ്ഞ ആറു വർഷമായി തിരുവാഭരണഘോഷയാത്രയുടെ ആദിമദ്ധ്യാന്തമുള്ള കാഴ്ചകൾ ഭക്തരിലേക്ക് എത്തിക്കുന്ന തത്വമയി ഇക്കുറിയും പതിവ് തെറ്റിക്കാതെ ആ ഉദ്യമവുമായി മുന്നോട്ട് പോവുകയാണ്. പന്തളം മുതൽ സന്നിധാനം വരെയുള്ള തിരുവാഭരണഘോഷയാത്രയുടെ തത്സമയസംപ്രേഷണത്തിന് പുറമെ മകരവിളക്ക്, രാത്രി മാളികപ്പുറത്തു നിന്നും ശരംകുത്തിയിലേക്ക് നടക്കുന്ന എഴുന്നള്ളത്ത്,20 ന് മാളികപ്പുറത്തു നടക്കുന്ന ഗുരുതി തർപ്പണം തുടർന്ന് 21 മുതൽ 24 വരെ തിരുവാഭരണത്തിന്റെ തിരിച്ചെഴുന്നള്ളത്ത് എന്നിവയും തത്സമയകാഴ്ചയായി തത്വമയി പ്രേക്ഷകരിലേക്ക് എത്തിക്കും.ഇത് കൂടാതെ തിരുവാഭരണത്തിന്റെ തിരിച്ചുള്ള യാത്രയിൽ ഈ തിരുവാഭരണങ്ങൾ ചാർത്തി ഉത്സവം നടത്തുന്ന പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവക്കാഴ്ചകളും തത്സമയകാഴ്ചയായി പ്രേക്ഷകരിലേക്ക് എത്തും.
ഇതിനായി വിപുലമായ സാങ്കേതിക സംവിധാനങ്ങളാണ് പന്തളം മുതൽ സന്നിധാനം വരെ തത്വമയി ഇക്കുറി ഒരുക്കുന്നത്. ഭക്തിയുടെ അനുപമമായ മുഹൂർത്തങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനൊപ്പം ഹൃദ്യമായ തത്സമയവിവരണങ്ങളും ആചാരനുഷ്ഠാന സമ്പന്നമായ കാഴ്ചകളും ഈ തത്സമയസംപ്രേഷണത്തിന്റെ ഭാഗമാകും.
തത്വമയിയുടെ വിവിധ പ്ലാറ്റ് ഫോമുകളിലൂടെ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്ക് ഈ തത്സമയകാഴ്ച കാണാവുന്നതാണ്.
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…