എ പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും മുൻ കോന്നി എംഎൽഎയും പ്രമുഖ സിപിഎം നേതാവുമായ എ. പത്മകുമാർ 14 ദിവസം റിമാന്‍ഡിൽ. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. വിജിലന്‍സ് ജഡ്ജിയുടെ വസതിയില്‍ എത്തിച്ചാണ് റിമാന്‍ഡ് ചെയ്യിപ്പിച്ചത്.
പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും . ശബരിമല സ്വര്‍ണക്കൊള്ളയുടെ പ്രധാന ആസൂത്രകന്‍ എ. പത്മകുമാര്‍ ആണെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായവരുടെയെല്ലാം മൊഴികൾ എതിരായതിന് പുറമെ പ്രധാനപ്പെട്ട തെളിവുകള്‍ കിട്ടിയതോടെയാണ് ഉന്നതനായ പത്മകുമാറിന്റെ അറസ്റ്റിലേക്ക് എസ്‌ഐടി നീങ്ങിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായത്. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.
സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടില്‍ വെച്ചാണ് നടന്നതെന്നാണ് എസ്‌ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയിലൂടെ വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്ക് വേണ്ടി ഉണ്ണികൃഷ്ണന്‍ പോറ്റിയും കേസിലെ മറ്റ് ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രതികള്‍ നീക്കങ്ങൾ നടത്തിയത് എ. പത്മകുമാറിന്റെ തിരക്കഥയനുസരിച്ചാണ് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…