Kerala

കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു; ശബരീശ ദർശന പുണ്യം നേടി അയ്യപ്പഭക്തർ;21 ന് നട അടയ്ക്കും

ശബരിമല: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത്.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിച്ചു.പിന്നേട് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു..ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നു..തുടര്‍ന്ന് അയ്യപ്പഭക്തര്‍ പതിനെട്ടാം പടികയറി ശരണം വിളികളുമായി സ്വാമി ദർശനം നടത്തി.

ശബരീശ നടതുറന്നതിനു പിന്നാലെ മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു.ഇന്ന് മുതല്‍ 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കര്‍ക്കടകം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും.ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതിഹോമവും മറ്റ്പൂജകളും നടക്കും.ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,
പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.

Rajesh Nath

Recent Posts

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

14 mins ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

32 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

38 mins ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

1 hour ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

2 hours ago

കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി തട്ടിപ്പ്! മൂന്ന് പേർ അറസ്റ്റിൽ ; പിടിയിലായത് സംഘത്തിൽ നിന്നും തട്ടിയെടുത്ത പണയസ്വർണം ദേശസാത്കൃത ബാങ്കിൽ പണയം വെച്ചവർ

കാസർഗോഡ് : കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയിൽ ഭരണസമിതിയെയും അംഗങ്ങളെയും വഞ്ചിച്ച് സെക്രട്ടറി കോടികൾ തട്ടിപ്പ് നടത്തിയ…

2 hours ago