Categories: KeralaPolitics

”സഖാവ് പി. ജയരാജന്‍ വായിച്ചറിയുവാന്‍… ” പി ജയരാജിനെതിരെ സബിത മഠത്തിലിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്‍റെ മാതാവ് സബിത മഠത്തില്‍ സി പി എം നേതാവ് പി ജയരാജനെതിരെ രംഗത്ത്.

ഷുഹൈബിനെതിരെ സിപിഎം നേതാവ് പി ജയരാജന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് മാതാവ് സബിത ഫെയസ് ബുക്കിലൂടെ പ്രതികരണം അറിയിച്ചത്.

കഴിഞ്ഞ ദിവസം അലനും ത്വാഹയും പാര്‍ട്ടിയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചുവെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. അലന്‍ മാവോയിസ്റ്റാക്കിയ ഏതെങ്കിലും എസ്എഫ്‌ഐക്കാരനെ കാണിക്കാമോ എന്നാണ് സബിത മഠത്തില്‍ ചോദിക്കുന്നത്. സഖാവ് പി ജയരാജന്‍ വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെയാണ് സബിത കുറിപ്പ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യതത്

സബിത മഠത്തിലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ,..

സഖാവ് പി. ജയരാജന്‍ വായിച്ചറിയുവാന്‍…
താങ്കള്‍ ഇന്നലെ കെ എല്‍ എഫ് വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു. അലന്‍ എസ്.എഫ്.ഐയില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി’
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലന്‍ എസ് എഫ് ഐ യില്‍ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സിപിഎമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ എസ്എഫ്ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്എഫ്ഐയില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്എഫ്ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് എസ്എഫ്ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ്എഫ്ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ… സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു. സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത്… അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും.ഇങ്ങനെ അവസാനിക്കുന്നതായിരുന്നു സബിതയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

Anandhu Ajitha

Recent Posts

മുത്തലാഖ്, വിവാഹപ്രായപരിധി, മുസ്ലിം വ്യക്തി നിയമങ്ങൾ: ചർച്ചകൾക്ക് വഴിവെച്ച് ഹാജി മസ്താന്റെ മകൾ

മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…

17 minutes ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! ഞെട്ടിത്തരിച്ച് നാസ

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…

51 minutes ago

അമേരിക്കയെ ഞെട്ടിച്ച് വമ്പൻ കരാറും എണ്ണിയാലൊടുക്കാത്ത നേട്ടവും ഭാരതത്തിന് സമ്മാനിച്ച് മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…

2 hours ago

ഉറക്കം നഷ്ടപ്പെട്ട് ഇസ്ലാമിസ്റ്റുകൾ ! ബംഗ്ലാദേശിൽ ഒരു ഇന്ത്യാ വിരുദ്ധനെ കൂടി തീർത്ത് അജ്ഞാതൻ

ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…

2 hours ago

ടെസ്‌ലയുടെ പരീക്ഷണങ്ങളിലും ചിന്തകളിലും ഭാരതീയ വേദാന്തത്തിന്റെ സ്വാധീനം | SHUBHADINAM

നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…

2 hours ago

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

14 hours ago