India

അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടതിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു; അനുസ്മരിച്ച് ക്രിക്കറ്റ് നായകൻ സച്ചിൻ തെണ്ടുൽക്കർ

സ്നേഹത്തിലൂട ലോകം കീഴടക്കിയ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കലാ കായിക, രാഷ്ട്രീയ രംഗത്തുള്ള നിരവധി പേരാണ് അനുശോചനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് നായകൻ സച്ചിൻ തെണ്ടുൽക്കർ ആണ് ഇപ്പോൾ ഉമ്മൻചാണ്ടിക്ക് അനുസ്മരണവുമായി രംഗത്തെത്തിയത്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ദുഃഖം രേഖപ്പെയുത്തിയത്. അദ്ദേഹം മുഖ്യമന്ത്രിയായി ഭരിക്കുന്ന കാലത്ത് അദ്ദേഹത്തെ നിരവധി തവണ കണ്ടിരുന്നതായും സച്ചിൻ ഓർമ്മകൾ പങ്ക്‌വച്ചു.

” കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി ജിയുടെ വിയോഗവാർത്ത കേട്ടതിൽ അതിയായ ദുഃഖമുണ്ട്. അദ്ദേഹം കേരള മുഖ്യമന്ത്രിയായി ഭരിച്ചിരുന്ന കാലത്ത് നിരവധി തവണ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു” ഇതായിരുന്നു സച്ചിന്റെ വാക്കുകൾ.

അതേസമയം തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ അടച്ചിടും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാവ്യാപാര സ്ഥാപനങ്ങള്‍ക്കും നാളെ രാവിലെ മുതല്‍ അടച്ചിടും.

Anusha PV

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago