ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബിജെപി കരുത്താർജ്ജിക്കുന്നതിന്റെ തെളിവായി വംഗനാട്ടിലും കാവിക്കൊടി ഉയർന്നു. ഈ വിജയലഹരിയിൽ ബിജെപി ആസ്ഥാനത്ത് വലിയ തോതിലുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ മുതൽ തന്നെ പ്രവർത്തകരുടെ തിരക്കേറിയ ആഘോഷങ്ങൾക്കിടയിൽ 500 കിലോഗ്രാം ലഡ്ഡുവും , ജിലേബിയും വിതരണം ചെയ്തു. അടുത്ത കാലത്തായി ബിജെപിയുടെ ആഘോഷങ്ങളിലെ പ്രധാന വിഭവമായി പൂരിയും മാറിയിട്ടുണ്ട്.
ആഘോഷങ്ങൾക്ക് മിഴിവേകാൻ ഡൽഹി, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് വൻതോതിൽ റോസാപ്പൂക്കൾ, ജമന്തി,എന്നിവയും എത്തിച്ചിട്ടുണ്ട്. നിലവിലെ വോട്ടെണ്ണൽ സൂചനകൾ പ്രകാരം പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി പിന്നിലാണ്. സംസ്ഥാനത്ത് 116 സീറ്റുകളിൽ ബിജെപി മുന്നേറുന്നു .
അതേസമയം, അസമിലും ബിജെപി ആധിപത്യം തുടരുന്ന കാഴ്ചയാണ് കാണുന്നത്. ജലുക്ബാരി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ആദ്യഫല സൂചനകൾ പ്രകാരം അസമിൽ ബിജെപി ഭൂരിപക്ഷം ഉറപ്പിക്കുമ്പോൾ, കോൺഗ്രസ് 19 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ് തുടരുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…