Categories: India

സൈനിക സ്‌കൂള്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു; നവംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ദില്ലി: രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലെ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യാ സൈനിക് സ്‌കൂള്‍സ് എന്‍ട്രന്‍സ് എക്‌സാമിനേഷന് (എ.ഐ.എസ്.എസ്.ഇ.ഇ) അപേക്ഷ ക്ഷണിച്ചു. നവംബര്‍ 19 വരെ ആറ്, ഒന്‍പത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം.

പെണ്‍കുട്ടികള്‍ക്കും ആറാം ക്ലാസ്സിലേക്ക് അപേക്ഷ നൽകാം. ജനുവരി 10-ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഒ.എം.ആര്‍ ഷീറ്റിലാണ് ഉത്തരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. പത്തു മുതല്‍ 12 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ആറാം ക്ലാസ്സിലേക്കും 13 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് ഒന്‍പതാം ക്ലാസ്സിലേക്കും അപേക്ഷിക്കാം.

പ്രായം കണക്കാക്കുന്നത് 2021 മാര്‍ച്ച് 31 അടിസ്ഥാനപ്പെടുത്തിയാകും. ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 550 രൂപയും എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 400 രൂപയുമാണ് ഫീസ്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ്, പേടിഎം തുടങ്ങിയ സേവനങ്ങളുപയോഗിച്ച് ഓണ്‍ലൈനായി ഫീസടക്കാം.

aissee.nta.nic.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രജിസ്‌ട്രേഷനിലൂടെ ലഭിക്കുന്ന ഐ.ഡിയും പാസ്‍വേർഡും സൂക്ഷിച്ച് വെക്കണം. അപേക്ഷ പൂര്‍ത്തിയാക്കാന്‍ ഇതുപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. അപേക്ഷയില്‍ ഫോട്ടോ അപ്‍ലോഡ് ചെയ്യണം. ഓണ്‍ലൈനായി ഫീസുമടയ്ക്കണം. അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍/ഇ-മെയിലിലേക്ക് സന്ദേശമെത്തും.

B4 Admin

Recent Posts

റൺവേയായി ഗുജറാത്തിലെ ദേശീയപാത: NH-754Aയിൽ ഭാരതീയ സൈന്യത്തിന്റെ നാല് വിമാനങ്ങൾ പറന്നിറങ്ങി, സൈന്യം–NHAI ഏകോപനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…

7 hours ago

ഭരണമാറ്റത്തിന് ശേഷവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്: ഉയർന്ന പണപ്പെരുപ്പവും തളർന്ന നിക്ഷേപവും വ്യവസായ മേഖലയ്ക്ക് തിരിച്ചടി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…

7 hours ago

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ കളക്ടർക്കെതിരെ നടപടി വേണം: മാപ്പുപറഞ്ഞാൽ കോടതിയലക്ഷ്യം ഇല്ലാതാകില്ലെന്ന് ഹിന്ദു മുന്നണി

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…

8 hours ago

വടക്കുകിഴക്കൻ മേഖലയിലെ വ്യോമഗതാഗതത്തിന് പുതിയ കുതിപ്പ്: അസമിലെ സിൽചറിൽ 2,014 കോടി രൂപയുടെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് കേന്ദ്രാനുമതി

അസമിലെ ബരാക് താഴ്‌വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…

8 hours ago

ഭീകരാക്രമണത്തിന്റെ ആഘാതം മറികടന്ന് പഹൽഗാമിൽ വിനോദസഞ്ചാരം തിരിച്ചുവരുന്നു: സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

2025 ഏപ്രിലിൽ ബൈസരൺ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…

8 hours ago

പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന മുന്നറിയിപ്പ് ലേബൽ നിർബന്ധം: കേന്ദ്രത്തിനും എഫ്.എസ്.എസ്.എ.ഐയ്ക്കും സുപ്രീം കോടതി നിർദ്ദേശം!

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…

11 hours ago