Kerala

സ്ത്രീകള്‍ പ്രാര്‍ത്ഥിക്കേണ്ടത് വീടുകളില്‍ ഇരുന്ന്; മുസ്ലീം പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി സമസ്ത

മലപ്പുറം: സ്ത്രീകള്‍ വീടുകളില്‍ ഇരുന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്. മുസ്ലീം പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് കടുത്ത നിലപാടുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസല്യാര്‍. പള്ളികളിലെ സ്ത്രീപ്രവേശം ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ല. ശബരിമല പ്രശ്‌നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് അംഗീകരിക്കണമെന്നും സമസ്ത നിലപാടെടുത്തു.അതിനിടെ മുസ്‌ലിം പളളികളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിയില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും കേന്ദ്ര വഖഫ് കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസയച്ചു. ശബരിമല യുവതീപ്രവേശവിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ തുല്യത അവകാശപ്പെടാന്‍ കഴിയുമോന്ന് പരിശോധിക്കാനും തീരുമാനിച്ചു.

ജമാ അത്തെ ഇസ്‌ലാമിയുടെയും മുജാഹിദിന്റെയും പളളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ സുന്നി പളളിയില്‍ പ്രവേശനം നിഷേധിക്കുന്നുവെന്നാണ് മഹാരാഷ്ട്രയിലെ മുസ്‌ലിം ദമ്പതികളുടെ പരാതി. പളളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹര്‍ജിക്കാരിയെ ആരെങ്കിലും തടയാന്‍ ശ്രമിച്ചോ, മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ജസ്റ്റിസ് എസ്.എ. ബൊബ്‌ഡെ അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ആദ്യമുണ്ടായത്. മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനവിലക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ മറുപടി.

വ്യക്തികളല്ല, സ്റ്റേറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ബോര്‍ഡാണ് തടയുന്നത്. പ്രവേശനത്തിന് പൊലീസ് സഹായം ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാരി പരാതിപ്പെട്ടു. അന്യന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ കഴിയുമോയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികള്‍ സര്‍ക്കാര്‍ സംവിധാനം അല്ലല്ലോയെന്നും നിരീക്ഷിച്ചു. സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസര്‍ക്കാര്‍, മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവ അടക്കം ഏഴ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

B4 Admin

Recent Posts

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

1 hour ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

1 hour ago

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു: ആഴ്ചയിൽ രണ്ട് ദിവസം സർവീസ്, പുതിയ വിമാനത്താവള ടെർമിനൽ വികസനം വിലയിരുത്തി മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…

1 hour ago

സുപ്രീം കോടതി അനുമതി നൽകിയിട്ടും തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല: പതിവ് ദീപമണ്ഡപത്തിൽ ചടങ്ങ് നടത്തി, ശക്തമായ പ്രതിഷേധവുമായി ഹിന്ദു സമൂഹം

സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…

1 hour ago

സ്കൂൾ ബാഗുകളുടെ ഭാരത്തിന് വിട: അടുത്ത അധ്യയന വർഷം മുതൽ എൽ.പി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം!

വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…

2 hours ago

വാട്സ്ആപ്പ് വെബ് ഉപയോഗത്തിൽ ജാഗ്രത വേണം: അനധികൃത പ്രവേശനത്തിനും ആൾമാറാട്ട തട്ടിപ്പിനും സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…

4 hours ago