സംയുക്ത മേനോൻ, താരം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രം
അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ നിലവിളക്ക് തെളിയിച്ചതിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വീണ്ടും ശ്രീരാമ ഭക്തി വെളിപ്പെടുത്തുന്ന ചിത്രം പോസ്റ്റ് ചെയ്ത് സിനിമാ താരം സംയുക്ത മേനോൻ. രാമന്റെയും സീതയുടെയും വനവാസ കാലത്തെ ചിത്രമാണ് ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകൾ അടിക്കുറിപ്പായി നൽകി താരം പങ്കുവച്ചത്.
‘സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്‌നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാള്‍ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത്’ എന്ന കവി വാക്യത്തോടൊപ്പം താരം പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലായി.
ശ്രീരാമജന്മ ഭൂമിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച് നിരവധി സിനിമാ താരങ്ങൾ മുന്നോട്ട് വന്നിരുന്നു. നടി രേവതിയുടെ പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലും പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി ആഘോഷ പരിപാടികൾ നടക്കുകയും ചെയ്തു. ദിവ്യ ഉണ്ണി, സാമന്ത, ശില്‍പ ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു.
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…