India

ആര്യൻ ഖാൻ മയക്കുമരുന്ന് കേസ്: സമീർ വാങ്കഡെയ്ക്ക് പകരം ഇനി സഞ്ജയ് കുമാർ സിംഗ്: പുതിയ തലവൻ കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസ് ഉൾപ്പെടെ ആറ് കേസുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നിന്ന് മാറ്റി. ഐ.പി.എസ് ഓഫീസറും എൻ.സി.ബിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ സഞ്ജയ് കുമാർ സിങായിരിക്കും പുതിയ അന്വേഷണ സംഘത്തിന്‍റെ തലവൻ.

ആര്യൻ ഖാൻ കേസന്വേഷണത്തിൽ അഴിമതിയും നടപടിക്രമങ്ങൽ വീഴ്ചയും ഉണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് എൻസിബിയുടെ വിജിലൻസ് സംഘം മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. കൂടാതെ ആര്യൻ ഖാന്‍റെതുൾപ്പടെയുള്ള ആറ് കേസുകൾ ഏറ്റെടുക്കാൻ എൻ.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം ദില്ലിയിൽ നിന്ന് ഇന്ന്​ മുംബൈയിലെത്തും.

ഒക്‌ടോബർ മൂന്നിന് സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ആര്യൻ ഖാനെ അറസ്‌റ്റ് ചെയ്‌ത ക്രൂയിസ് മയക്കുമരുന്ന് കേസ് ഇനി എസ്‌ഐടിയുടെ തലവനായ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ റാങ്കിലുള്ള സഞ്ജയ് കുമാർ സിങ്ങാണ് ഇനി അന്വേഷിക്കുക.

അതേസമയം സമീര്‍ മാറുന്നതോടെ ആര്യന്റ കേസ് ദുര്‍ബലമാവില്ലെന്ന് ഉറപ്പാണ്. 1996 ബാച്ച് ഒഡീഷ ഐപിഎസ് കേഡർ ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാർ സിംഗ്. ഒഡീഷ പോലീസിലും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലും വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിബിഐയിലായിരുന്നപ്പോള്‍ പല നിര്‍ണായക കേസുകളും അന്വേഷിച്ചിട്ടുണ്ട് സഞ്ജയ് സിംഗ്. സിബിഐയില്‍ നിന്ന് സഞ്ജയ് സിംഗ് എന്‍സിബിയിലെത്തുന്നത്. ദില്ലിയിലെ ഹിന്ദു കോളേജില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. ഏഴ് വര്‍ഷത്തോളമാണ് അദ്ദേഹം സിബിഐയില്‍ ഉണ്ടായിരുന്നത്. ഈ കാലയളവില്‍ തന്നെ മികച്ച ഉദ്യോഗസ്ഥനെന്ന പേരെടുത്തിരുന്നു സിംഗ്.

എൻസിബിയിൽ ചേരുന്നതിന് മുമ്പ്, സിംഗ് ഒഡീഷ പോലീസിന്റെ ഡ്രഗ് ടാസ്‌ക് ഫോഴ്‌സിന്റെ അഡീഷണൽ ഡയറക്ടർ ജനറലായി തലവനായിരുന്നു. ഡി.ടി.എഫുമായുള്ള തന്റെ ഭരണകാലത്ത്, സിംഗ് സംസ്ഥാനത്ത് മയക്കുമരുന്ന് വിരുദ്ധ ഡ്രൈവുകളുടെ ഒരു പരമ്പര ആരംഭിക്കുകയും ഭുവനേശ്വറിലെ നിരവധി മയക്കുമരുന്ന് കടത്ത് റാക്കറ്റുകളെ തകർക്കുകയും ചെയ്തു.

2008ൽ സിംഗ് സിബിഐയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി (ഡിഐജി) 2015 വരെ പ്രവർത്തിച്ചു. സി.ബി.ഐയിൽ ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം നിരവധി പ്രമുഖ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികളോ ക്രിമിനൽ കേസോ നിലവിലില്ല. അഴിമതി വിരുദ്ധ ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്യാത്തതിനാൽ വിജിലൻസ് കോണിൽ നിന്ന് അദ്ദേഹം സ്വതന്ത്രനാണ്.

എന്‍സിബിയുടെ ഡിജി ഓപ്പറേഷന്‍ ഡെപ്യൂട്ടി ഡിജിയായി ഈ വര്‍ഷമാണ് സഞ്ജയ് സിംഗ് നിയമിക്കപ്പെട്ടത്. 2025 ജനുവരി 25 വരെ ആ പദവിയില്‍ അദ്ദേഹം തുടരും. സമീര്‍ വാങ്കഡെയുടെ കൈവശമുള്ള അഞ്ച് സുപ്രധാന കേസുകളാണ് സഞ്ജയ് സിംഗ് ഏറ്റെടുക്കുക. എന്‍സിബിയുടെ ദില്ലി നേതൃത്വം നേരിട്ടാണ് ഈ കേസുകള്‍ കൈകാര്യം ചെയ്യുക. പ്രധാനമായും ആര്യന്‍ ഖാന്റെ കേസും ഒപ്പ നവാബ് മാലിക്കിന്റെ മരുമകന്റെ കേസും സഞ്ജയ് സിംഗാണ് അന്വേഷിക്കുക.

admin

Recent Posts

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു !

മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL

9 mins ago

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

39 mins ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

45 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

53 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

1 hour ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago