cricket

സഞ്ജു തരംഗം ആഞ്ഞു വീശുന്നു; താരത്തെ പ്രകീർത്തിച്ച് ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ല

അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റൻസിനെതിരായ മാച്ച് വിന്നിങ് പ്രകടനത്തിന് പിന്നാലെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുകഴ്ത്തി ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ല. താനായിരുന്നു ടീം സെലക്ടർ എങ്കിൽ സഞ്ജു സാംസണെ ഇന്ത്യയ്ക്കായി ട്വന്റി20 ടീമില്‍ എല്ലാ ദിവസവും കളിപ്പിക്കുമായിരുന്നുവെന്നായിരുന്നു ഹർഷ ഭോഗ്‍ലയുടെ ട്വീറ്റ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ സ്റ്റാർ ബൗളർ റാഷിദ് ഖാനെതിരായ ഹാട്രിക് സിക്സ് അടക്കമുള്ള സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെയാണു ഹർഷ ഭോഗ്‍‌ലയുടെ പ്രശംസ.

മത്സരത്തിലാകെ 32 പന്തുകൾ നേരിട്ട സ‍‍ഞ്ജു, മൂന്നു ഫോറും ആറു സിക്സും സഹിതം അടിച്ചുകൂട്ടിയത് 60 റൺസാണ്. മൂന്നാം വിക്കറ്റിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം 34 പന്തിൽനിന്ന് 43 റൺസ് അടിച്ചെടുത്ത സഞ്ജു, അഞ്ചാം വിക്കറ്റിൽ ഹെറ്റ്മെയറിനൊപ്പം 27 പന്തിൽ 59 റൺസും സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തു.

ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ബോളറായ റാഷിദിനെതിരെ ഐപിഎലിൽ ഹാട്രിക് സിക്സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. യൂണിവേഴ്‌സൽ ബോസ് എന്ന പേരിൽ അറിയപ്പെടുന്ന വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‍ലാണ് ഇതിന് മുമ്പ് ഐപിഎല്ലിൽ റാഷിദിനെതിരെ ഹാട്രിക് സിക്സ് നേടിയിട്ടുള്ളത്. ഈ മൂന്നു സിക്സറുകളിലൂടെയാണ് മത്സരത്തിന്റെ ഗതി രാജസ്ഥാന് അനുകൂലമാക്കിയത്. മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസിനെ രാജസ്ഥാൻ റോയൽസ് തകർത്തത്.

Anandhu Ajitha

Recent Posts

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

49 seconds ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

16 mins ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

25 mins ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

43 mins ago

VIP സംസ്കാരത്തിൻ്റെ കൊമ്പൊടിച്ച് ഹിമന്ത ബിശ്വ ശർമ്മ !

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ

46 mins ago

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം ഇനി ഇഡി തീരുമാനിക്കും | സൗബിന്‍ കള്ളപ്പണക്കേസില്‍ കുരുങ്ങി

അതിശയോക്തി കലര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടും മട്ടാഞ്ചേരി മാഫിയയുടെ തള്ളലും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ശരിക്കും കുഴിയില്‍…

1 hour ago