പത്തനംതിട്ട: അമ്മേ നാരായണ പ്രസ്ഥാനത്തിന്റെയും ശ്രീ പ്രഭാകര സിദ്ധയോഗി പരമഹംസ അദ്വൈത സിദ്ധാശ്രമ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പുലിപ്പാറയിൽ സന്യാസ സംഗമം നടക്കും. 2025 മാർച്ച് 28 വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 3 മണിവരെയാണ് സന്യാസ സംഗമം നടക്കുക. തിരുവനന്തപുരം ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുന്നാൾ യോഗി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മാവേലിക്കര ഉമ്പർനാട് സിദ്ധാശ്രമം മഠാധിപതിയും മാർഗ്ഗനിർദ്ദേശക മണ്ഡലം ജനറൽ സെക്രട്ടറിയുമായ സ്വാമി ശ്രീ സത്സ്വരൂപാനന്ദ സരസ്വതി സന്യാസ സംഗമം ഉദ്‌ഘാടനം ചെയ്യും. വിവിധ പാരമ്പരയിൽപ്പെട്ട സന്യാസിമാർ സംഗമത്തിൽ പങ്കെടുക്കും.
കഴിഞ്ഞ കുറേക്കാലമായി കേരളത്തിന്റെ അദ്ധ്യാത്മിക മണ്ഡലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് അമ്മേ നാരായണ പ്രസ്ഥാനം. ബ്രഹ്മശ്രീ ശിവ പ്രഭാകര സിദ്ധയോഗികളുടെ 762 ആമത് ജന്മദിനത്തോടനുബന്ധിച്ചാണ് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിലെ പുലിപ്പാറമലയിലുള്ള സമാധിസ്ഥലത്ത് സന്യാസസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. സന്യാസ സംഗമത്തിന്റെ മുഴുനീള തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ ഉണ്ടായിരിക്കും
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…